#ഓർമ്മ
അയ്യപ്പപണിക്കർ.
ഡോക്ടർ കെ അയ്യപ്പപണിക്കരുടെ (1930-2006)
ജന്മവാർഷികദിനമാണ്
സെപ്റ്റംബർ 12.
കുട്ടനാട്ടിലെ കാവാലത്ത് പ്രശസ്തമായ ചാലയിൽ കുടുംബത്തിൽ ജനിച്ച പണിക്കർ ബഹുമുഖപ്രതിഭയായിരുന്നു.
അമേരിക്കയിലെ ഇന്ത്യാന യൂനിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി നേടി ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷണപഠനത്തിനും ശേഷം 40 വര്ഷം കേരള സർവകലാശാലാ അധ്യാപകനായിരുന്നു.
1960ൽ എഴുതിയ കുരുക്ഷേത്രം എന്ന കവിത മലയാളത്തിലെ ആധുനികകവിതയുടെ സൂര്യോദയമായിരുന്നു.
വിമർശകൻ എന്നതിനു പുറമേ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട പണ്ഡിതൻ കൂടിയായിരുന്നു പണിക്കർ സാർ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ Indian Literary Encyclopaedia ഉൾപ്പെടെ നിരവധി ബൃഹദ് ഗ്രന്ഥങ്ങളുടെ എഡിറ്റർ ഡോക്ടർ അയ്യപ്പപണിക്കർ ആയിരുന്നു.
വിവിധവിഷയങ്ങളിൽ 25 കൃതികൾ പ്രസിദ്ധീകരിച്ച ഈ ബഹുഭാഷാപണ്ഡിതൻ, കേരള, കേന്ദ്ര, സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, വള്ളത്തോൾ, സരസ്വതി സമ്മാൻ ഉൾപ്പെടെ നിരവധി അവാർഡുകൾക്ക് അർഹനായി. രാജ്യം പദ്മശ്രീ നൽകി ഈ പ്രതിഭയെ ആദരിച്ചു.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
ഒറ്റ മുണ്ടുമുടുത്ത് നടന്നുപോകുന്ന പണിക്കർ സാർ തിരുവനന്തപുരത്തെ തെരുവുകൾക്ക് ചിരപരിചിതനായിരുന്നു. നർമ്മം കലർന്ന പ്രസംഗങ്ങളാണ് എൻ്റെ ഓർമ്മയിൽ.
അഴീക്കോടിൻ്റെ പ്രസംഗങ്ങളെ സാഗരഗർജ്ജനം എന്ന് വിശേഷിപ്പിച്ചത് അയ്യപ്പപണിക്കരാണ് ( ബഷീർ ആണെന്ന് വേറെ ചിലർ).
https://youtu.be/7f7HYPHWEOs?si=C9qcg38MqZHAZjWk
Posted inUncategorized