#ഓർമ്മ
മഹാകവി സുബ്രഹ്മണ്യ ഭാരതി.
മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ (1882-1921) ചരമവാർഷികദിനമാണ്
സെപ്തംബർ 11.
ആധുനിക തമിഴ് കവിതയുടെ പിതാവ് എന്ന നിലയിലാണ് ഭാരതി എന്ന പേരിൽ അറിയപ്പെടുന്നത്.
കവിയും, എഴുത്തുകാരനും, പത്രപ്രവർത്തകനും, സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ഭാരതിയാർ ജനിച്ചത് ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രൊവിൻസിലെ തിരുനൽവേലിയിലാണു്.
സ്വാതന്ത്ര്യസമരകാലത്ത് ഭാരതിയുടെ കവിതകൾ പകർന്ന പോരാട്ടവീര്യം പറഞ്ഞറിയിക്കാൻ കഴിയില്ല.
ബ്രിട്ടിഷ് സര്ക്കാര് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് 1908 മുതൽ ഫ്രഞ്ച് അധീന പൊണ്ടിച്ചെരിയിലേക്ക് കടക്കേണ്ടി വന്നു.
ദാരിദ്ര്യത്തിൻ്റെ നടുവിൽ വെറും 39 വയസിൽ ഒരു ക്ഷേത്രം വക ആനയുടെ കുത്തേറ്റ് മരണമടയുകയായിരുന്നു. 30 വയസിൽ രണ്ടു പെൺകുട്ടികളുടെ മാതാവായ വിധവക്ക് ഭാരതിയുടെ കൃതികളുടെ അവകാശം നിസാരവിലയ്ക്ക് വിൽക്കേണ്ടി വന്നു.
പിൽക്കാലത്ത് 1949 മാർച്ചിൽ മദ്രാസ് സര്ക്കാര് പകർപ്പകവാശം വാങ്ങി. 1958 മാർച്ചിൽ സര്ക്കാര് പുസ്തകങ്ങളുടെ അവകാശം പൊതുജനങ്ങൾക്ക് സൗജന്യമായി വിട്ടുകൊടുത്തു.
തമിഴ് കൃതികളിലും സിനിമകളിലും കൂടി ഭാരതിയുടെ കവിതകൾ തമിഴ് ജനതയുടെ ഹൃദയത്തിൻ്റെ ഭാഗമായി മാറി.
പ്രശസ്തമായ ഒരു കൃതിയാണ് പാഞ്ചാലിയിൻ ശപഥം.
സ്ത്രീകളുടെ അവകാശത്തിനായി, ജാതി വ്യവസ്ഥക്കെതിരായി ജീവിതം മുഴുവൻ പോരാടിയ സാമൂഹ്യ പരിഷ്കർത്താവ് കൂടിയായിരുന്നു വിവിധ ഭാഷകളിൽ പ്രവീണനായിരുന്ന സുബ്രഹ്മണ്യ ഭാരതി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized