വിനോബാ ഭാവെ

#ഓർമ്മ

വിനോബാ ഭാവേ.

ആചാര്യ വിനോബാ ഭാവെയുടെ (1895-1982) ജന്മവാർഷികദിനമാണ്
സെപ്റ്റംബർ 11.

മഹാരാഷ്ട്രയിലെ കൊങ്കൺ പ്രദേശത്ത് ജനിച്ച വിനായക് നർഹരി ഭാവേ, പഠനം ഉപേക്ഷിച്ച് 1916ൽ മഹാത്മാഗാന്ധിയുടെ ശിഷ്യത്വം സ്വീകരിച്ചു. 1921ൽ, ഗാന്ധിജി തന്റെ വാർധാ ആശ്രമം നോക്കിനടത്താൻ ഏല്പിച്ചത് വിനോബായെയാണ്. 1925ൽ തന്റെ പ്രതിനിധിയായി വൈക്കം സത്യാഗ്രഹവേദിയിലേക്ക് ഗാന്ധിജി അയച്ചതും വിനോബായെയാണ്. 1940ൽ നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ചപ്പോൾ ആദ്യത്തെ സന്നദ്ധഭടനാകാൻ ഗാന്ധിജി തെരഞ്ഞെടുത്തത്, തന്റെ ഈ ആല്മീയ പിൻഗാമിയെയാണ്.
നിരവധി തവണ ജയിൽവാസം അനുഷ്ഠിച്ച വിനോബാജി, 1940കളിൽ 5 വർഷം തുടർച്ചയായി ജെയിലിൽ കഴിഞ്ഞു. ധ്യാനത്തിനും പഠനത്തിനുമായി ജെയിൽജീവിതം ഉപയോഗിച്ച അദ്ദേഹം, മറാത്തിക്കു പുറമേ കന്നട, ഗുജറാത്തി, ഹിന്ദി, ഉർദു, ഇംഗ്ലീഷ്, സംസ്‌കൃതം ഭാഷകളിൽ അവഗാഹം നേടി.
ഗീതയുടെ ഭാഷ്യമായ ഗീതാ തായ് ( അമ്മയായ ഗീത ) അതിപ്രശസ്തമായ കൃതിയാണ്.
1951 ഏപ്രിൽ 18ന് ആന്ധ്രയിലെ പോച്ചംപള്ളിയിൽ ആരംഭിച്ച ഭൂദാനയഞ്ജമാണ് വിനോബാജിയെ ലോകപ്രശസ്‌തനാക്കിയത്.
17 കൊല്ലം ഭാരതം മുഴുവൻ കാൽനടയായി യാത്രചെയ്ത അദ്ദേഹം 1000 ഗ്രാമങ്ങളാണ് ഭൂരഹിതർക്കായി ദാനമായി നേടിയത്.
യഥാർത്ഥലോകവുമായി ബന്ധമില്ലാത്ത ആളാണ് എന്ന് വി എസ് നെയ്പൊളിനെപ്പോലുള്ളവരുടെ കടുത്ത വിമർശനവും വിനോബാജി ഏറ്റുവാങ്ങിയിട്ടുണ്ട്. 1975ലെ അടിയന്തിരാവസ്‌ഥയെ അനുകൂലിച്ചതും വലിയ എതിർപ്പിന് കാരണമായി.
1958ൽ പ്രഥമ മഗ്സാസെ അവാർഡ് ലഭിച്ചത് വിനോബാക്കാണ്. 1983ൽ മരണാനന്തര ബഹുമതിയായി ഭാരതരത്ന സമ്മാനിക്കപ്പെട്ടു.
– ജോയ് കള്ളിവയലിൽ.

Version 1.0.0
Version 1.0.0

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *