#ഓർമ്മ
#films
സർ റിച്ചാർഡ് അറ്റെൻബറോ
സർ റിച്ചാർഡ് അറ്റൻബറോയുടെ ( 1923-2014) ജന്മ വാർഷിക ദിനമാണ് ഓഗസ്റ്റ് 29.
ഗാന്ധി (1982) എന്ന ചിത്രത്തിലൂടെ ഇന്ത്യക്കാരുടെ മാത്രമല്ല ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനം കവർന്ന ചലച്ചിത്രകാരനാണ് സർ റിച്ചാർഡ് അറ്റൻ ബറോ. ചിത്രം മികച്ച സംവിധായകൻ ഉൾപ്പെടെ 8 ഓസ്കാർ അവാർഡുകൾ നേടി.
നടനും സംവിധായകനും നിർമ്മാതാവുമായിരുന്നു അറ്റൻബറോ. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽ ജനിച്ച റിച്ചാർഡ് റോയൽ അക്കാഡമി ഓഫ് ആർട്സിൽ നിന്ന് ബിരുദം നെറ്റിയശേഷം 1942ൽ ആദ്യത്തെ ചിത്രത്തിൽ അഭിനയിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് 1943 മുതൽ 1946 വരെ റോയൽ എയർ ഫോഴ്സിൽ സേവനമനുഷ്ടിച്ചു.
സ്പീൽബർഗിന്റെ Jurassic Park (1993) എന്ന ചിത്രത്തിലെ അഭിനയം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്നു.
ഡയറക്ടർ എന്ന നിലയിൽ അവിസ്മരണീയമായ മറ്റു ചില ചിത്രങ്ങളാണ് A Bridge Too Far(1977), Cry Freedom (1992), Chaplin (1992) തുടങ്ങിയവ.
സർ അറ്റൻബറോയുമായുള്ള അഭിമുഖത്തിനായി സ്വവസതിയിൽ നിന്നു നടന്നുവരവേയമാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വെടിയേറ്റ് കൊല്ലപ്പെട്ടത്.
– ജോയ് കള്ളിവയലിൽ.





