#ഓർമ്മ
നീഷേ.
ഫ്രെഡറിക് വിൽഹേം നീഷേയുടെ (1844-1900) ചരമവാർഷികദിനമാണ്
ആഗസ്റ്റ് 25.
ആധുനിക തത്വശാസ്ത്രചിന്തകളെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള വ്യക്തികളിൽ പ്രമുഖനാണ് ഈ ജർമൻകാരൻ.
24 വയസ്സിൽ ബേസൽ യൂനിവേഴ്സിറ്റിയിൽ ഫീലോളജി വിഭാഗം തലവനായി. 1879ൽ അസുഖം മൂലം രാജിവെച്ച നീഷെ, പിന്നീട് തൻ്റെ പ്രധാനപ്പെട്ട രചനകളിൽ മുഴുകി. 1969ൽ വെറും 44 വയസ് മാത്രം പ്രായമുള്ളപ്പോൾ ഓർമ്മ പൂർണമായി നഷ്ടമായി. ശിഷ്ടജീവിതം അമ്മയുടെയും സഹോദരിയുടെയും പരിചരണത്തിൽ കഴിഞ്ഞ നീഷേ 1900ൽ അന്തരിച്ചു.
യൂറോപ്പിൽ നിലവിലിരുന്ന മത, സാമൂഹ്യ, ചിന്തകളെ വിട്ടുവീഴ്ചയില്ലാതെ എതിർത്ത നീഷെയുടെ ചിന്തകൾ പിന്നീട് വന്ന തലമുറകളിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ദൈവം മരിച്ചു എന്ന പ്രഖ്യാപനമാണ് ഏറ്റവും എതിർപ്പ് വിളിച്ചുവരുത്തിയത്. ദൈവമല്ല നീഷേയാണ് മരിച്ചത് എന്നാണ് വിശ്വാസികൾ പ്രഖ്യാപിച്ചത്. ഒരു മനുഷ്യൻ്റെ ജീവിതം അവനവൻ്റെ മാത്രം ഉത്തരവാദിത്തമാണ് എന്നാണ് നീഷേ നമ്മെ ഓർമ്മിപ്പിക്കുന്നത്.
– ജോയ് കള്ളിവയലിൽ
Posted inUncategorized