#ഓർമ്മ
#literature
ഇസ്മത്ത് ചുംഗ്തായ്
പ്രശസ്ത ഉർദു സാഹിത്യകാരി ഇസ്മത്ത് ചുഗ്തായിയുടെ ( 1915-1991) ജന്മവാർഷികദിനമാണ്
ഓഗസ്റ്റ് 21.
ബ്രിട്ടിഷ് ഇന്ത്യയിൽ യുണൈറ്റഡ് പ്രൊവിൻസിലാണ് ജനനം. പിതാവ് ഐ സി എസ് ഓഫീസർ ആയിരുന്നതുകൊണ്ട് ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളിലായാണ് വളർന്നത്. പിതാവ് വിരമിച്ചശേഷം താമസം ആഗ്രയിലായി.
സ്കൂളിൽ അധ്യാപികയായെങ്കിലും ഇസ്മത്തിന് എഴുത്തിനോട് ആയിരുന്നു താല്പര്യം.
1939 ൽ ആദ്യം പ്രസിദ്ധീകരിച്ചത് ഒരു നാടകമാണ്. 1941ൽ സിദ്ധി എന്ന പ്രശസ്തമായ നോവൽ പ്രസിദ്ധീകരിച്ചു. നോവൽ പിന്നീട് സിനിമയായി.
1942ൽ വെളിച്ചം കണ്ട ലിഹാഫ് ( The Quilt) എന്ന കഥയാണ് ഇസ്മത്തിനെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത്. സ്ത്രീകളുടെ സവർഗ്ഗലൈംഗികത പ്രമേയമാക്കിയതോടെ സുഹൃത്തും കഥാകാരനുമായ സദാത്ത് ഹസൻ മൻ്റോയേപോലെ ലാഹോർ ഹൈക്കോടതിയിൽ അശ്ലീലരചന ആരോപിക്കപ്പെട്ട് വിചാരണ നേരിടേണ്ടിവന്നു.
കഥ 2019ൽ ചലച്ചിത്രമാക്കപ്പെട്ടു.
മൻ്റോയുടെ ജീവിതകഥ പറയുന്ന 2018ലെ ചലച്ചിത്രത്തിൽ ഇസ്മത്ത് ചുഗ്തായ് ഒരു പ്രധാന കഥാപാത്രമാണ്.
1942ൽ ബോംബെയിലെത്തിയ ഇസ്മത്ത് നിരവധി ചിത്രങ്ങൾക്ക് തിരക്കഥ എഴുതി.
പ്രശസ്തമായ ഒട്ടനവധി നോവലുകളുടെ രചയിതാവാണ് ഇസ്മത്ത്. 1980കളിൽ മാത്രം 8 നോവലുകൾ പ്രസിദ്ധീകരിച്ചു.
1990കളിൽ അൽഷെയ്മേഴ്സ് രോഗം പിടിപ്പെട്ടതോടെ എഴുത്തിനോട് വിട പറയേണ്ടിവന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized