#ഓർമ്മ
ഹിരോഷിമ ദിനം
ആഗസ്റ്റ് 6 ഹിരോഷിമ ദിനമാണ്.
മാനവചരിത്രത്തിലെ ഏറ്റവും ദുഃഖകരവും പൈശാചികവുമായ ഒരു സംഭവത്തിൻ്റെ ഓർമ്മയാണ് 1945 ഓഗസ്റ്റ് 6.
രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമ പട്ടണത്തിനു മുകളിൽ അമേരിക്ക ആദ്യത്തെ ആറ്റം ബോംബ് പൊട്ടിച്ചു. 70000 മനുഷ്യജീവനുകൾ നിമിഷങ്ങൾക്കുള്ളിൽ പൊലിഞ്ഞു . നഗരം തുടച്ചുനീക്കപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കാൻ ചെയ്ത അറ്റ കയ്യാണ് എന്നാണ് അമേരിക്ക അവകാശപ്പെട്ടത്. എന്നാൽ ഹിറ്റ്ലറുടെ ജർമനി കീഴടങ്ങിയതോടെ മഹായുദ്ധം ഏതാണ്ട് അവസാനിച്ചിരുന്നു എന്നതാണ് യാഥാർഥ്യം.
1942ൽ തന്നെ ശാസ്ത്രജ്ഞൻ ഓപ്പൻഹൈമറുടെ നേതൃത്വത്തിൽ മാൻഹാറ്റൻ പ്രോജക്ട് എന്ന പേരിൽ ആറ്റം ബോംബ് നിർമ്മിച്ച് കഴിഞ്ഞിരുന്നു.
പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആറ്റം ബോംബിൻ്റെ കെടുതികൾ അവസാനിച്ചിട്ടില്ല. ഹുബാകുഷ എന്ന പേരിലാണ് ബോംബിൻ്റെ ഇരകൾ അറിയപ്പെടുന്നത്.
ബോംബിൻ്റെ എപ്പിസെൻ്റർ ഇന്ന് സമാധാന പാർക്ക് ആണ്. അവശേഷിച്ച ഏക കെട്ടിടം ആറ്റം ബോംബ് ഡോം എന്ന പേരിൽ ഇന്ന് സംരക്ഷിത സ്മാരകമാണ്.
ലോകസമാധാനത്തിൻ്റെ പ്രതീകമാണ് ഇന്ന് ഹിരോഷിമ എന്ന വാക്ക്.
ഓർമ്മകൾ ഉണ്ടായിരിക്കണം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized