സ്വാമി ചിന്മയാനന്ദൻ

#ഓർമ്മ

സ്വാമി ചിന്മയാനന്ദൻ.

സ്വാമി ചിൻമയാനന്ദൻ്റെ (1916 – 1993) ഓർമ്മദിവസമാണ് ആഗസ്റ്റ് 3.

ഗീതാ പ്രാഭാഷണങ്ങളിലൂടെ ലോകം മുഴുവൻ ശ്രദ്ധ നേടിയ ചിന്മയാനന്ത സ്വാമികളുടെ ജനനം എറണാകുളം നഗരത്തിലെ പൂതാംമ്പള്ളി കുടുംബത്തിലാണ്.
ശ്രീ രാമവർമ്മ ഹൈസ്കൂൾ കൊച്ചി, വിവേകോദയം സ്കൂൾ തൃശൂർ, മഹാരാജാസ് കോളേജ് എറണാകുളം, സെന്റ് തോമസ് കോളേജ് തൃശ്ശൂർ, തുടർന്ന് 1940ൽ ലഖ്‌നൌ സർവകലാശാലയിൽ ഉപരിപഠനം.
1942ല്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ബാലകൃഷ്ണമേനോന്‍ ജയിലിലടയ്ക്കപ്പെട്ടു. ജെയിൽ മോചനത്തിനുശേഷം നിയമത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദമെടുത്തു. പത്രപ്രവർത്തകനായി കുറച്ചുകാലം ഫ്രീപ്രസ്സ് ജേണലിൽ പ്രവർത്തിച്ച ശേഷം 1945ല്‍ ദല്‍ഹിയിലെത്തിയ അദ്ദേഹം 1947വരെ നാഷണൽ ഹൊറാൾഡ് പത്രത്തിൽ ജോലിചെയ്തു.

1947ല്‍ സ്വാമി ശിവാനന്ദനെ കാണാനായി ഹിമാലയത്തിലെ ഹൃഷികേശിലെത്തിയ ബാലകൃഷ്ണമേനോൻ ശിഷ്യനായി മാറി.1949 ഫെബ്രുവരി 26ന് സ്വാമി ശിവാനന്ദയിൽ നിന്ന് ദീക്ഷ സ്വീകരിച്ച് ചിന്മയാനന്ദൻ എന്ന സന്യാസിയായി മാറി.

ഉത്തരകാശിയില്‍ കഴിഞ്ഞിരുന്ന മലയാളിയായ സന്യാസി തപോവനസ്വാമികളുടെ കീഴില്‍ ഭഗവദ്ഗീതയും ഉപനിഷത്തുകളും ബ്രഹ്മസൂത്രവും വേദാന്തവിദ്യയും പഠിച്ചു.
ഉജ്വല പ്രഭാഷകനായിരുന്ന
സ്വാമി ചിന്മയാനന്ദന്‍ 1951 മുതൽ ഗീതാജ്ഞാന യജ്ഞം
എന്ന പേരിൽ ആരംഭിച്ച ആത്മീയപ്രഭാഷണങ്ങളാണ് അദ്ദേഹത്തെ ലോകം മുഴുവൻ തിരിച്ചറിയുന്ന ആചാര്യനാക്കി മാറ്റിയത്.

1953ൽ ചിന്മയ മിഷൻ സ്ഥാപിച്ചു. ചിന്മയ മിഷന് ഇപ്പോൾ 300ലധികം ശാഖകൾ ഉണ്ട്. 300ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും, അനേകം
ആതുരാലയങ്ങളും ചിന്മയ മിഷൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.
ആറ് എസ് എസ് നേതാവ് ആപ്തെയുമായി ചേർന്നു വിശ്വ ഹിന്ദു പരിഷത്ത് സ്ഥാപിച്ച് മരണം വരെ അതിൻ്റെ തലപ്പത്ത് തുടർന്നു.
1993 ആഗസ്റ്റ് 3-ന് കാലിഫോർണിയയിലെ സാന്റിയാഗോയിൽ വെച്ച് ഹൃദയശസ്ത്രക്രിയ ഫലം കാണാതെ അന്തരിച്ചു. ഭൗതികശരീരം ഹിമാലയത്തിലെ സിദ്ധബാഡിയിലുള്ള ആശ്രമത്തിൽ അടക്കം ചെയ്തു.
ചിന്മയാനന്ദസ്വാമികളുടെ രചനകൾ 8 പുസ്തകങ്ങളിലായി സമാഹരിക്കപ്പെട്ടിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *