മുൻഷി പ്രേംചന്ദ്

#ഓർമ്മ

മുൻഷി പ്രേംചന്ദ്.

മുൻഷി പ്രേംചന്ദിൻ്റെ ( 1800- 1936) ജന്മവാർഷിക ദിനമാണ്
ജൂലൈ 31.

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിലെ ഇന്ത്യൻ എഴുത്തുകാരിൽ പ്രഥമ ഗണനീയനാണ് ഹിന്ദിയിലും ഉർദുവിലും കഥകളും നോവലുകളും എഴുതിയിരുന്ന മുൻഷി പ്രേംചന്ദ്.
ധൻപത് റായ് ശ്രീവാസ്തവ എന്നാണ് യഥാർഥ പേര്.
1900 കളിൽ കഥകൾ എഴുതാൻ തുടങ്ങിയത് നവാബ് റായ് എന്ന പേരിലാണ്. സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്നതുകൊണ്ട് 1909 മുതൽ പ്രേംചന്ദ് എന്ന തൂലികാനാമത്തിൽ എഴുതിത്തുടങ്ങി.
നിരന്തരം എഴുതിയ പ്രേംചന്ദ് 300 കഥകളും 14 നോവലുകളും രചിച്ചു. പ്രസിദ്ധമായ നോവലാണ് ഗോ ദാൻ.
സാധാരണക്കാരുടെ കഥകൾ ഹൃദയാവർജകമായി എഴുതിയ പ്രേംചന്ദ് ഹിന്ദി സാഹിത്യത്തിൽ റിയലിസത്തിനു തുടക്കമിട്ട എഴുത്തുകാരനാണ്.
ഈദ് ഗാഹ് എന്ന കഥ കോടിൽ ഇല്ലാതെ ചപ്പാത്തി ചുടുന്നത് കൊണ്ട് വിരലുകൾ പൊള്ളിയ വല്ല്യമ്മയെ കണ്ട് ദുഃഖിക്കുന്ന ഒരു പയ്യൻ്റെ കഥയാണ്. തനിക്ക് പെരുന്നാളിന് സമ്മാനമായി കിട്ടിയ പൈസ കൊണ്ട് സ്വന്തമായി ഒന്നും വാങ്ങാതെ അവൻ ഒരു കൊടിലാണ്
വാങ്ങിയത്.
സവാ സെർ ഗെഹു, പൂസ് കീ രാത് തുടങ്ങിയവ അതിപ്രശസ്തമായ കഥകളാണ്.
സത്ഗതി എന്ന നോവൽ 1981ൽ സത്യജിത് റായ് സിനിമയാക്കി.
പുരോഗമന സാഹിത്യ സംഘത്തിൻ്റെ തുടക്കക്കാരിൽ ഒരാളാണ് രാഷ്ട്രീയത്തിൽ തിലകിൻ്റെ ആരാധകനായിരുന്ന പ്രേംചന്ദ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *