#ഓർമ്മ
#music
#films
വി ദക്ഷിണാമൂർത്തി.
ദക്ഷിണാമൂർത്തി സ്വാമികളുടെ (1919-2013) ജന്മവാർഷികദിനമാണ് ഡിസംബർ 9.
ആലപ്പുഴയിൽ ജനിച്ച വെങ്കിടേശ്വരൻ ദക്ഷിണാമൂർത്തി അമ്മയിൽനിന്നാണ് കീർത്തനങ്ങൾ പഠിച്ചുതുടങ്ങിയത് . 13 വയസ്സ് മുതൽ തിരുവനന്തപുരത്തെ വെങ്കിടാചലം പോറ്റിയായി ഗുരു.
വൈക്കത്തപ്പന്റെ ഉപാസകനായ സ്വാമി 16 വയസ്സ് മുതൽ താമസം വൈക്കത്തേക്കു മാറ്റി.
റേഡിയോയിൽ അവസരം കിട്ടിത്തുടങ്ങിയതോടെ 1948ൽ മദ്രാസ്സിലേക്ക് താമസം മാറ്റി.
1950ൽ കോശി ആൻഡ് കുഞ്ചാക്കോ പ്രൊഡക്ഷൻസിന്റെ നല്ലതങ്ക എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര സംഗീതസംവിധാന രംഗത്തെ അരങ്ങേറ്റം.
ആ ചിത്രത്തിലെ നായകനായ അഗസ്റ്റിൻ ജോസഫ്, മകൻ യേശുദാസ്, കൊച്ചുമകൻ വിജയ് യേശുദാസ് വരെ മൂന്നു തലമുറകൾ, 125 ചിത്രങ്ങൾക്കായി,1400 ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തി. ശ്രീകുമാരൻ തമ്പിയുമൊത്താണ് ഏറ്റവുമധികം സിനിമകളും ഹിറ്റ് ഗാനങ്ങളും സംഗീതസംവിധാനം ചെയ്തത്. കാവ്യമേള തൊട്ടിങ്ങോട്ട് നിരവധി പ്രശസ്തമായ ചിത്രങ്ങൾ.
ജെ സി ഡാനിയൽ അവാർഡ് ഉൾപ്പെടെ അനേകം അംഗീകാരങ്ങൾ മലയാള ചലച്ചിത്രഗാന സംവിധാന ശാഖയുടെ പിതാക്കളിൽ ഒരാളായ സ്വാമിയെത്തേടി എത്തിയിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized