പല്ലാവൂർ അപ്പു മാരാർ

#ഓർമ്മ
#music

പല്ലാവൂർ അപ്പു മാരാർ.

മേള കുലപതി പല്ലാവൂർ അപ്പു മാരാരുടെ( 1928 -2002) ചരമവാർഷികദിനമാണ്
ഡിസംബർ 8.

ഇന്ന് മലയാളികൾക്ക് മാത്രമല്ല ലോകമാസകലമുള്ള സംഗീതപ്രേമികൾക്ക് ലഹരിയാണ് പഞ്ചവാദ്യക്കച്ചേരികൾ.
മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ തുടങ്ങിയവർ മേളവാദ്യ രംഗത്തെ സൂപ്പർ സ്റാറുകളാണ്.
പക്ഷേ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വാദ്യ കലാകാരനായിട്ടാണ് പല്ലാവൂർ അപ്പു മാരാർ കരുതപ്പെടുന്നത്.
ക്ഷേത്രങ്ങളുടെ പരിസരങ്ങളിൽ നിന്ന് വാദ്യമേളത്തെ ചിട്ടപ്പെടുത്തി ബഹുജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നതിന് മുൻകൈയെടുത്തത് 1920കളിൽ തിരുവില്വാമല വെങ്കിച്ചൻ സ്വാമിയാണ്. പിന്നീട് അന്നമനട അച്യുതമാരാരെപ്പോലുള്ള പ്രമാണിമാർ മേളങ്ങൾക്ക് വലിയ പ്രചാരം നൽകി.
10 വയസ്സിൽ പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ പല്ലാവൂർ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. 16 വയസ് ആയപ്പോഴേക്കും ഇടക്ക, ചെണ്ട , തിമില തുടങ്ങിയ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള വൈദഗ്ധ്യം മേളങ്ങളിൽ പങ്കാളിയാകാനുള്ള അവസരം നൽകി.
പല്ലാവൂർ സഹോദരന്മാർ – അപ്പു മാരാർ, പരമേശ്വര മാരാർ, കുഞ്ഞിക്കുട്ടൻ മാരാർ – പഞ്ചവാദ്യ മേളത്തിൽ നാദവിസ്മയം തീർത്ത അപൂർവ ത്രയങ്ങളായിരുന്നു.
40 വർഷം ത്രിശൂർ പൂരത്തിൽ പാറമേക്കവിൻ്റെ സംഘത്തിൽ അംഗവും 1984 മുതൽ മേള പ്രമാണിയുമായിരുന്നു.
ഇന്ന് വാദ്യമേള രംഗത്തെ മികച്ച കലാകാരനുള്ള സംസ്ഥാന അവാർഡ് പല്ലാവൂർ അപ്പു മാരാരുടെ പേരിലാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *