#ഓർമ്മ
#drama
#films
തോപ്പിൽ ഭാസി.
തോപ്പിൽ ഭാസിയുടെ (1924-1992) ചരമവാർഷികദിനമാണ്
ഡിസംബർ 8.
നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി എന്ന ഒറ്റ നാടകം മതി തോപ്പിൽ ഭാസിക്ക് ചരിത്രത്തിൽ ഇടം നേടാൻ.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ വള്ളിക്കുന്നത്ത് ജനിച്ച തോപ്പിൽ ഭാസ്ക്കരപിള്ള ചെറുപ്പത്തിൽതന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഭാഗമായി. ശൂരനാട് കൊലപാതകക്കേസിൽ ദീർഘകാലം ഒളിവിൽ കഴിയവേ സോമൻ എന്ന പേരിൽ എഴുതിയ നാടകമാണ് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’. 1952 ഡിസംബറിൽ കെ പി എ സി രംഗത്ത് അവതരിപ്പിച്ച നാടകംപോലെ കോളിളക്കം സൃഷ്ടിച്ച നാടകങ്ങൾ അധികമില്ല.
1954 ലും 1957ലും ഭാസി ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥികൾ മധ്യ തിരുവിതാംകൂറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചുകയറിയത് നാടകത്തിൻ്റെ സ്വാധീനം കൊണ്ടുകൂടിയാണ്.
1964ലെ പാർട്ടി പിളർപ്പിന് ശേഷം നാടക, സിനിമാ, രംഗങ്ങളിലാണ് ഭാസി ശ്രദ്ധ കേന്ദ്രീകരിച്ചത്. മുടിയനായ പുത്രൻ തുടങ്ങി 110 സിനിമകൾക്കു ഭാസി തിരക്കഥ എഴുതി.
മലയാളത്തിൽ ഉണ്ടായിട്ടുള്ള ആത്മകഥകളിൽ സത്യകഥനം കൊണ്ട് വേറിട്ടു നിൽക്കുന്നു ഭാസിയുടെ ‘ഒളിവിലെ ഓർമ്മകൾ’.
– ജോയ് കള്ളിവയലിൽ.




