#ഓർമ്മ
#ചരിത്രം
ചീഫ് സ്റ്റാൻഡിംഗ് ബെയർ.
അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ മനുഷ്യാവകാശപ്പോ രാളിയാണ് ചീഫ് സ്റ്റാൻഡിംഗ് ബെയർ.
തദ്ദേശീയരായ ഇന്ത്യക്കാരും ( American Indians) മനുഷ്യരാണെന്നും അവർക്കും ജീവനും സ്വത്തിനും അവകാശമുണ്ടെന്നും രണ്ട് നൂറ്റാണ്ട് മുൻപ് അദ്ദേഹം അമേരിക്കൻ കോടതിയിൽ വാദിച്ചു.
“എൻ്റെ കയ്യുടെ നിറം നിങ്ങളുടേതിൽ നിന്ന് വ്യത്യസ്തമാണ്. പക്ഷേ കൈ മുറിഞ്ഞാൽ വരുന്ന ചോരക്ക് ഒരേ നിറമാണ്” എന്നാണ് അദ്ദേഹം ജഡ്ജിയോട് പറഞ്ഞത്. “ഒരേ ദൈവമാണ് നമ്മൾ രണ്ടുപേരെയും സൃഷ്ടിച്ചത്. ഞാനും മനുഷ്യനാണ്”.
കോടതി ആ വാദം അംഗീകരിച്ചതോടെ ചരിത്രത്തിലാദ്യമായി അമേരിക്കൻ ഇന്ത്യക്കാരും രാജ്യത്തെ പൗരന്മാരാണ് എന്ന് അംഗീകരിക്കാൻ അമേരിക്കൻ ഭരണകൂടം നിർബന്ധിതരായി.
– ജോയ് കള്ളിവയലിൽ.

