#ഓർമ്മ
#art
അമൃത ഷേർ-ഗിൽ.
അമൃത ഷേർ-ഗില്ലിൻ്റെ ( 1913-1941)
ചരമവാർഷികദിനമാണ്
ഡിസംബർ 5.
ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ചിത്രകാരികളിൽ ഏറ്റവും പ്രമുഖയാണ് വെറും 28 വയസ്സ് വരെ മാത്രം ജീവിക്കാൻ ഭാഗ്യം കിട്ടിയ അമൃത.
പഞ്ചാബിലെ ഒരു അഭിജാത ജാട്ട് കുടുംബത്തിൽപ്പെട്ട ഉമറാവ് സിംഗ് മജീതിയയുടെയും ഹംഗറിയിലെ യഹൂദകുടുംബത്തിൽ ജനിച്ച മേരി ആൻ്റണിറ്റിൻ്റെയും മകളായി ബുഡാപെസ്റ്റിലാണ് അമൃത ജനിച്ചത്. 1921ൽ കുടുംബം ഇൻഡ്യയിലെത്തി സിംലയിൽ താമസം തുടങ്ങി. 1924ൽ അമ്മയുടെ കൂടെ ഇറ്റലിയും ഫ്രാൻസും സന്ദർശിച്ചതോടെ ചിത്രരചനയിൽ അമൃത ആകൃഷ്ടയായി. 19 വയസിൽ വരച്ച 3 പെൺകുട്ടികൾ എന്ന ചിത്രത്തോടെ അവർ അന്താരാഷ്ട്രതലത്തിൽ പ്രശസ്തയായി. വെറും 9 വർഷം മാത്രമാണ് അവരുടെ കലാജീവിതം നീണ്ടുനിന്നത്. സവർഗബന്ധങ്ങൾ ഉൾപ്പെടെ
ലൈംഗിക അരാജകത്വം അവരുടെ ഹൃസ്വമായ ജീവിതത്തിൽ മുഴുവൻ നിറഞ്ഞുനിന്നു. വിവാഹം ചെയ്തത് അടുത്ത ബന്ധുവായ ഡോക്ടർ വിക്ടർ ഇഗാനെയാണ്.
ഗർഭം അലസിപ്പിക്കുമ്പോൾ ഉണ്ടായ പ്രശ്നങ്ങൾ മൂലമാണെന്ന് പറയപ്പെടുന്നു ലാഹോറിൽ വെച്ച് അന്തരിച്ചു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized