#ഓർമ്മ
ഇ ചന്ദ്രശേഖരൻനായർ.
രാഷ്ട്രീയനേതാക്കളിൽ സൗമ്യതയുടെയും സത്യസന്ധതയുടെയും പര്യായമായിരുന്ന ഇ ചന്ദ്രശേഖരൻനായർ വിടവാങ്ങിയ ദിവസമാണ്
നവംബർ 29.
1957ലെ ആദ്യത്തെ കേരളനിയമസഭ മുതൽ അംഗമായിരുന്ന ഈ കമ്മ്യൂണിസ്റ്റ് നേതാവ് അഭിഭാഷകൻ, നിയമസഭാസാമാജികൻ , മന്ത്രി, സഹകാരി എന്ന നിലയിലെല്ലാം മാതൃകാപരമായ സേവനം കാഴ്ചവെച്ച അപൂർവവ്യക്തിത്വമാണ്.
കേരളത്തിലെ സഹകരണപ്രസ്ഥാനം മാത്രം മതി അദ്ദേഹത്തിന്റെ സ്മരണ എന്നും നിലനിൽക്കാൻ.
കൊട്ടാരക്കര തൻ്റെ സ്വന്തം തട്ടകമായി കരുതിയിരുന്ന പ്രഗത്ഭനായ ആർ ബാലകൃഷ്ണ പിള്ളയെ നിയമസഭാ തിരഞ്ഞെടുപ്പിൽ അടിയറവ് പറയിക്കാൻ സൗമ്യനായ ഈ പൊതുപ്രവർത്തകനു കഴിഞ്ഞു എന്നത് മാത്രം മതി അദ്ദേഹത്തിൻ്റെ ജനസമ്മതി വെളിവാകാൻ.
സൗമ്യത, സത്യസന്ധത, സമൂഹത്തോടുള്ള പ്രതിബദ്ധത, കാര്യപ്രാപ്തി, എന്നിങ്ങനെ പൊതുപ്രവർത്തകർക്കുവേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ചന്ദ്രശേഖരൻനായർ അധികാര രാഷ്ട്രീയത്തിൽനിന്ന് സ്വയം വിരമിച്ച് യുവാക്കൾക്ക് അവസരം കൊടുക്കാനും മാതൃകയായി.
പുതിയ തലമുറയിലെ രാഷ്ടീയ പ്രവർത്തകർക്ക് അനുകരിക്കാൻ പറ്റിയ ഒരു ഉത്തമമാതൃകയാണ് ഇ ചന്ദ്രശേഖരൻനായർ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized