#കേരളചരിത്രം
അരുമന നാരായണൻ തമ്പി.
തിരുവിതാംകൂറിൻ്റെ ഭരണാധികാരിയായിരുന്ന വിശാഖം തിരുനാൾ മഹാരാജാവിൻ്റെ ഏകപുത്രനാണ് നാരായണൻ തമ്പി.
അഭിജാത നായർ കുടുംബങ്ങളിൽ നിന്നാണ് രാജാവ് ഭാര്യമാരെ സ്വീകരിക്കുക. അത്തരം തറവാടുകൾ അമ്മവീട് എന്നാണ് അറിയപ്പെടുക.
അവയിൽ പ്രമുഖമായ ഒന്നായ അരുമന അമ്മവീട്ടിലാണ് നാരായൺ തമ്പി ജനിച്ചത്. രാജാവിൻ്റെ ആൺമക്കളെ തമ്പിമാർ എന്നാണ് വിളിക്കുക.
തിരുവിതാംകൂറിൽ ആദ്യമായി മോട്ടോർ ട്രാൻസ്പോർട്ട് ആരംഭിച്ച വ്യക്തി എന്നതാണ് നാരായണൻ തമ്പിക്ക് ചരിത്രത്തിലുള്ള സ്ഥാനം.
1910ൽ അദ്ദേഹം തിരുവനന്തപുരത്ത് ശ്രീവിലാസ് മോട്ടോഴ്സ് എന്ന പേരിൽ മോട്ടോർ ട്രാൻസ്പോർട്ട് കമ്പനി ആരംഭിച്ചു.
തിരുവനന്തപുരത്തെ പ്രശസ്തമായ നാഷണൽ ക്ലബിൻ്റെ സ്ഥാപകനും തമ്പിയാണ്.
1907 മുതൽ 1911 വരെ തിരുവിതാംകൂർ ലെജിസ്ലേറ്റിവ് കൗൺസിൽ അംഗമായും പ്രവർത്തിച്ചു.
1934ൽ തൃശൂരിൽ വെച്ചാണ് ചരമമടഞ്ഞത്.
– ജോയ് കള്ളിവയലിൽ.
( കടപ്പാട്: Biju Yuvasree ).
Posted inUncategorized