സൗമിത്ര ചാറ്റർജി

#ഓർമ്മ
#films

സൗമിത്ര ചാറ്റർജി.

അതുല്യനടൻ സൗമിത്ര ചാറ്റർജി (1935-2020) ഓർമ്മദിവസമാണ്
നവംബർ 15.

സത്യജിത് റേയുടെ കണ്ടെത്തലാണ് സൗമിത്ര. അപു ത്രയങ്ങളിലെ അവസാനചിത്രമായ അപൂർ സൻസാറിലെ അപു. 15 വയസ്സുകാരി ഭാര്യയായി അഭിനയിച്ചത് ഷർമിള ടാഗോർ.
അക്കിറ കുറോസോവക്ക് തോഷിറോ മിഫൂൺ പോലെയായിരുന്നു റേയ്ക്ക് സൗമിത്ര. 1959 മുതൽ 1990 വരെ 14 റേ ചിത്രങ്ങളിൽ സൗമിത്ര നായകനായി.
ചാരുലത, ആരണ്യേർ ദിൻ രാത്രി, അശനി സങ്കേത്, ഘരെ ബൈരെ, ഗണശത്രു – സൗമിത്ര തന്റെ അഭിനയശേഷികൊണ്ട് അനശ്വരമാക്കിയ റേ ചിത്രങ്ങൾ അനവധിയാണ്.
കൽക്കട്ട യൂണിവേഴ്സിറ്റിയിൽ നിന്ന് ബംഗാളി സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടിയ സൗമിത്ര, ബംഗാളി നാടകവേദിയിലും സജീവസാന്നിധ്യമായിരുന്നു. 1998, 2011 വർഷങ്ങളിൽ സംഗീതനാടക അക്കാദമി അവാർഡ് നേടി.
രണ്ടു വർഷം ആകാശവാണിയിൽ വാർത്താവായനക്കാരനായും ജോലിചെയ്തു. 2004ൽ പദ്മഭൂഷൺ ലഭിച്ചു. 2006ൽ മാത്രമാണ് മികച്ച നടനുള്ള ദേശീയപുരസ്‌കാരം ലഭിച്ചത്. കൽക്കത്ത പ്രെഡിഡൻസി യൂണിവേഴ്സിറ്റി ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചു. റേയെപ്പോലെ സൗമിത്രയും ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ ബഹുമതിക്ക് അർഹനായി. 2012ൽ ദാദാ സാഹിബ്‌ ഫാൽക്കെ അവാർഡിനാൽ സമ്മാനിതനായി.
85 വയസ്സിൽ സൗമിത്ര ചാറ്റർജി വിടവാങ്ങിയപ്പോൾ ബംഗാളി സിനിമയുടെ സുവർണകാലം എന്നു വിശേഷിപ്പിക്കപ്പെട്ട ഒരു കാലഘട്ടത്തിന്റെ അവസാനകണ്ണിയാണ് നഷ്ടമായത്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *