#കേരളചരിത്രം
#books
രണ്ടിടങ്ങഴി.
മലയാള സാഹിത്യത്തിൽ നോവലിസ്റ്റ് എന്ന നിലയിൽ തകഴിയെ ഒന്നാംനിരയിൽ എത്തിച്ച നോവലാണ് രണ്ടിടങ്ങഴി.
കുട്ടനാടിൻ്റെ കഥ പറയുന്ന നോവൽ നിരൂപണം ചെയ്യുന്നത് ഒരുകാലത്ത് മലയാള പത്രപ്രവർത്തനരംഗത്തെ സൂപ്പർ താരമായിരുന്ന കെ ബാലകൃഷ്ണൻ.
ലേഖനം പ്രത്യക്ഷപ്പെട്ടത് ഗ്രന്ഥശാലാ സംഘത്തിൻ്റെ മുഖപത്രമായ ഗ്രന്ഥാലോകം മാസികയുടെ 1948 ജൂലായ് ലക്കത്തിൽ.
ഇന്നത്തെ ഗ്രന്ഥശാലാ സംഘത്തിൻ്റെ മുൻഗാമിയാണ് പി എൻ പണിക്കർ മുൻകൈയെടുത്ത് 75 വര്ഷം മുൻപ് സ്ഥാപിച്ച അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം.
നോവൽ പ്രസിദ്ധീകരിച്ചത് അക്കാലത്തെ ഏറ്റവും പ്രമുഖ പ്രസാധകരായ തൃശൂരിലെ മംഗളോദയം.
കുട്ടനാട്ടിലെ പുലയരുടെ പ്രാകൃതമായ
” കാട്ടുഭാഷ ” യിലാണ് നോവലിൻ്റെ ഭൂരിഭാഗവും എഴുതിയിട്ടുള്ളത് എന്ന് ബാലകൃഷ്ണൻ ഓർമ്മിപ്പിക്കുന്നു.
പാടത്ത് പൊന്ന് വിളയിക്കുന്ന പുലയരുടെ കഥ ഇത്രയും നന്നായി ഇതിന് മുൻപ് ആരും എഴുതിയിട്ടില്ല എന്ന് അഭിനന്ദിക്കുമ്പോൾ തന്നെ ചാത്തനും ചിരുതയും അനേക വർഷങ്ങൾ ഒരു കൂരക്കടിയിൽ ബന്ധമില്ലാതെ കഴിഞ്ഞു എന്ന് എഴുതിയിരിക്കുന്നത് വിശ്വസീനീയമല്ല എന്ന വിമർശനവും കെ ബാലകൃഷ്ണൻ ഉന്നയിക്കുന്നുണ്ട്.
– ജോയ് കള്ളിവയലിൽ.
( ഡിജിറ്റൽ ഫോട്ടോ: gpura.org)
Posted inUncategorized