#ഓർമ്മ
പി സി ജോഷി.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമ ജനറൽ സെക്രട്ടറി (1907-1980) യായിരുന്ന പുരാണ് ചന്ദ് ജോഷിയുടെ ചരമവാർഷികദിനമാണ്
നവംബർ 9.
മീററ്റ് ഗൂഢാലോചനക്കേ
സിൽ പ്രതിചേർക്കപ്പെട്ട ജോഷി, രാജ്യം സ്വാതന്ത്ര്യം പ്രാപിക്കുന്നതു വരെയുള്ള കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേധ്യനേതാവായിരുന്നു.
വിഭജനത്തെത്തുടർന്നു ദുർബലമായ രാജ്യത്തിന് മുന്നോട്ടുപോകാനുള്ള മാർഗ്ഗം കഷിഭേദം മറന്ന് എല്ലാവരും ഒന്നിച്ച് നിൽക്കുക എന്നതാണ് എന്ന് ജോഷി വിശ്വസിച്ചു.
പക്ഷേ കോൺഗ്രസാണ് മുഖ്യശത്രു എന്ന് വിലയിരുത്തിയ പ്രബലവിഭാഗം, രണദിവെയുടെ കുപ്രസിദ്ധമായ തീസിസ് പ്രകാരം സായുധവിപ്ലവമാണ് വേണ്ടത് എന്ന തീരുമാനത്തിൽ എത്തി .ജോഷിയെ പാർട്ടിയിൽ നിന്നുതന്നെ പുറത്താക്കി.
1951ൽ തിരിച്ചെടുത്തെങ്കിലും ഒരു ദുരന്തകഥാപാത്രമായി ജീവിതം അവസാനിപ്പിക്കാനായിരുന്നു ജോഷി എന്ന മഹാന്റെ ഗതി.
ജോഷിക്ക് ശേഷം ജനറൽ സെക്രട്ടറിയായ രണദിവെയുടെ സിദ്ധാന്തങ്ങൾ, പാർട്ടിയെ എങ്ങനെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ജനങ്ങളിൽ നിന്ന് എന്നേക്കുമായി അകറ്റി എന്നത്, ചരിതത്തിന്റെ ഒരു ദുർവിധിയായി ഇന്നും കമ്മ്യൂണിസ്റ് പാർട്ടികളെ വേട്ടയാടുന്നു.
വർഗീയശക്തികൾ ഭരണം കയ്യിലാക്കുകയും ഇന്ത്യയെ ഒരു ഹിന്ദുരാജ്യമായി പരിവർത്തനം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന ദശാസന്ധിയിൽ മതനിരപേക്ഷശക്തികൾ ഒന്നിച്ചുനിന്നു പോരാടണം എന്ന ജോഷിയുടെ വാദത്തിന് പ്രസക്‌തിയേറിയിരിക്കുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized
പി സി ജോഷി
Posted by
By
JOy Kallivayalil
No Comments


A Malayali living in Kerala. An engineer by profession. A passion for reading and writing.
Post navigation
Previous Post
കെ പി കേശവ മേനോൻ
Next Post
തിരുവിതാംകൂറിലെ ജെയിലുകൾ