ജനറൽ പാറ്റൻ

#ഓർമ്മ
#history

ജനറൽ പാറ്റൻ.

ചരിത്രത്തിലെ ഏറ്റവും മികച്ച ജനറൽമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ജനറൽ ജോർജ് എസ് പാറ്റൻ്റെ (1885-1945)
ജന്മവാർഷികദിനമാണ് നവംബർ 11.

1909 മുതൽ 1945ൽ മരണം വരെ സൈനികസേവനം നടത്തിയ പാറ്റൻ, രണ്ടു ലോകമഹായുദ്ധങ്ങളിലും പങ്കെടുത്ത അപൂർവം ചിലരിൽ ഒരാളാണ്.
രണ്ടാം ലോകമഹായുദ്ധത്തിൽ, ആഫ്രിക്കയിൽ, നാസി ജർമ്മനിയുടെ മരുഭൂമിയിലെ കുറുക്കൻ എന്നറിയപ്പെട്ടിരുന്ന പ്രഗത്ഭനായ ഫീൽഡ് മാർഷൽ റോമ്മലിൽ നിന്നേറ്റ പരാജയത്തിനു ശേഷം നിരാശതയുടെ പടുകുഴിയിൽ കഴിഞ്ഞ അമേരിക്കൻ രണ്ടാം ആർമിയെ ധൈര്യം പകർന്ന് യുദ്ധംചെയ്യാൻ പ്രാപ്തമാക്കിയത് ജനറൽ പാറ്റനാണ്. തുടർന്ന് അതിവേഗം സിസിലി പിടിച്ചടക്കിയ പാറ്റന് അവിചാരിതമായി തിരിച്ചടിയേറ്റു. ഒരു പട്ടാളക്കാരനെ തല്ലിയതിന് താൽക്കാലികമായി മാറ്റിനിർത്തപ്പെട്ടു.
1944ലെ നോർമാണ്ടി ആക്രമണം നയിക്കാനായി പാറ്റനെ തിരിച്ചുവിളിക്കാൻ സംയുക്ത സൈനിക കമാൻഡ് നിർബന്ധിതരായി. അതിവേഗം മുന്നേറിയ പാറ്റൻ്റെ മൂന്നാം ആർമി, സ്റ്റാലിൻ്റെ റഷ്യൻ സേനയുടെ ഒപ്പം ബർലിനിൽ എത്തിയത് കൊണ്ടു മാത്രമാണ് ജർമ്മനി വിഭജിക്കപ്പെട്ടപ്പോൾ ബർലിൻ നഗരത്തിൻ്റെ പകുതിയെങ്കിലും സഖ്യകക്ഷികൾക്ക് ലഭിച്ചത്.
പാറ്റൻ നയിച്ച ബാറ്റിൽ ഓഫ് ദി ബൾജ് യുദ്ധചരിത്രത്തിലെ ഒരു ഇതിഹാസമാണ്. യുദ്ധാനന്തരം ബാവേറിയയുടെ ഭരണാധികാരിയായി നിയമിക്കപ്പെട്ട പാറ്റൻ 1945 ഡിസംബർ 9ന് നടന്ന ഒരു കാറപകടത്തിൽ കഴുത്ത് ഒടിഞ്ഞു 15ദിവസം കഴിഞ്ഞ് മരണമടഞ്ഞു.
ലാഡിസ്ലാസ് ഫരാഗോ എഴുതിയ ജീവചരിത്രം ആസ്പദമാക്കി ഫ്രാൻസിസ് ഫോർഡ് കപ്പോള രചിച്ച തിരക്കഥ, 1970ൽ ചലച്ചിത്രമാക്കിയപ്പോൾ ജനറൽ പാറ്റൻ്റെ വീരകഥ ലോകം മുഴുവൻ പ്രശസ്തമായി. പാറ്റനായി അഭിനയിച്ച ജോർജ് സി സ്കോട്ടിന് മികച്ച നടൻ ഉൾപ്പെടെ 7 ഓസ്ക്കാർ അവാർഡുകൾ ചിത്രം നേടി. ചിത്രത്തിൻ്റെ തുടക്കത്തിൽ ജനറൽ പാറ്റൻ പട്ടാളക്കാരോടു നടത്തുന്ന പ്രസംഗം ലോകസിനിമയിലെ തന്നെ അവിസ്മരണീയമായ ഒരു രംഗമാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *