#books
ചെറിയ മനുഷ്യരും വലിയ ലോകവും.
അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാർട്ടൺ പരമ്പരയുടെ ഡി സി ബുക്സ് എഡിഷൻ മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഡി സി ബുക്സിന്റെ സുവർണ ജൂബിലി വർഷത്തിൽ പുറത്ത് വന്ന ഈ ഗ്രന്ഥം ഒരു കളക്ടർസ് ഐറ്റം ആണ് എന്ന് നിസ്സംശയം പറയാം. അത്രയ്ക്ക് മികച്ചതാണ് അച്ചടിയും പുറം ചട്ടയും. ( വിലയും കൂടുതലാണ് ).
1961 ജനുവരി 22ന് മാതൃഭൂമി വാരികയിലാണ് പരമ്പര ആരംഭിച്ചത്. റബർ ബോർഡ് ഉദ്യോഗസ്ഥനായി കോഴിക്കോട് എത്തിയ അരവിന്ദനെ അതിനു പ്രേരിപ്പിച്ചത് എം ടിയാണ്. വാരിക പത്രാധിപർ എൻ വി കൃഷ്ണ വാര്യരുടെ പ്രോത്സാഹനം സ്ഥിരം പങ്ക്തിയാക്കാൻ കാരണമായി.
ഷുഭിത യൗവനം എന്ന് വിശേഷിപ്പിക്കപ്പെട്ട 1960 കളിലും 70 കളിലും വളർന്ന എന്റെ തലമുറയുടെ പ്രതിനിധിയാണ് നായകൻ രാമു. ഗുരുജി പോയ തലമുറയുടെ നേർകാഴ്ച്ചയാണ്.
1978 ലും 1996 ലും പ്രസിദ്ധീകരിച്ച പുസ്തകം വീണ്ടും 663 കാർട്ടൂണുകളും അരവിന്ദൻ വരച്ച കരിക്കേച്ചറുകൾ, സംവിധാനം ചെയ്ത സിനിമകളുടെ വിവരങ്ങൾ തുടങ്ങിയവ കൂടി ഉൾപ്പെടുത്തി സമ്പൂർണ സമാഹാരമായി പുറത്തിറക്കിയ മകൻ രാമുവും ഡി സി ബുക്‌സും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized