ഗുരു നാനാക്ക്

#ഓർമ്മ
#ചരിത്രം
#religion

ഗുരു നാനാക്ക്.

ഗുരു നാനാക്കിൻ്റെ ( 1469- 1539) 555 ആം
ജയന്തിയാണ് 2024 നവമ്പർ 15.

കാർത്തിക മാസത്തിലെ ചന്ദ്രപൂർണ്ണിമ ദിവസമാണ്
സിക്ക് മതത്തിൻ്റെ സ്ഥാപകനായ നാനാക്കിൻ്റെ ജന്മദിനമായ ഗുരുപൂരബ് ആയി ആഘോഷിക്കുന്നത്.
മുഗൾ സാമ്രാജ്യത്തിലെ തൾവണ്ടിയിൽ ( ഇപ്പോള് ലാഹോറിനടുത്തുള്ള നങ്കന സാഹിബ്) ഒരു ഹിന്ദു ഖത്രി കുടുംബത്തിലാണ് ജനിച്ചത്. 16 വയസ്സ് മുതൽ ദൗലത്ത് ഖാൻ ലോധിയുടെ സേവകനായി. 1487 സെപ്റ്റംബർ 24ന് സുലക്കനി എന്ന യുവതിയെ വിവാഹം ചെയ്തു. സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ നാനാക്കിൻ്റെ പ്രഭാഷണങ്ങൾ ധാരാളം ആളുകളെ അനുയായികളാക്കി. ക്രമേണ സിക്ക് മതം എന്ന പുതിയ വിശ്വാസമായി അവ മാറി.
ഗുരുവിൻ്റെ ഉപദേശങ്ങൾ 974 കീർത്തനങ്ങളായി സമാഹരിക്കപ്പെട്ട് ഗുരു ഗ്രന്ഥ സാഹിബ് എന്ന പേരിൽ സിക്ക് മതത്തിൻ്റെ വിശുദ്ധ ഗ്രന്ഥമായി വണങ്ങപ്പെടുന്നു.
സിക്ക് മതത്തിൻ്റെ പ്രത്യേകമായ ആചാര അനുഷ്ഠാനങ്ങൾ ചിട്ടപ്പെടുത്തിയത് ഗുരു നാനാക്ക് ആണ്.
50 വയസ്സ് മുതൽ മരണം വരെ കർത്താർപൂർ ( ഇപ്പൊൾ പാകിസ്താൻ പഞ്ചാബിൽ) ഗ്രാമത്തിൽ സ്ഥിരതാമസമാക്കി. പത്ത് സിക്ക് ഗുരുക്കൻമാരിൽ ഒന്നാമനാണ് ഗുരു നാനാക്ക്. മരണത്തിനു മുൻപ്
ഗുരു അംഗദിനെ ( രണ്ടാമത്തെ ഗുരു) തൻ്റെ പിൻഗാമിയായി പ്രഖ്യാപിച്ചു.
70 വയസിൽ മരണമടഞ്ഞു.

അഖണ്ഡ പഥ് ( 48 മണിക്കൂർ തുടർച്ചയായ ഗുരു ഗ്രന്ഥ സാഹിബ് പാരായണം) ആണ് ഗുരുപൂരബ് ആഘോഷത്തിൻ്റെ പ്രധാന ചടങ്ങ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *