#കേരളചരിത്രം
കൽപ്പാത്തി ബ്രാഹ്മണർ.
പാലക്കാട് കൽപ്പാത്തി രഥോത്സവം അരങ്ങേറുന്നു. പാലക്കാട്ടെ കൽപ്പാത്തി ഗ്രാമത്തിൽ ജനിച്ച പല തമിഴ് ബ്രാഹ്മണരും കേരളത്തിന് മാത്രമല്ല ഇന്ത്യക്ക് മുഴുവൻ അഭിമാനമാണ്. ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ടി എൻ ശേഷൻ, പാലക്കാട് മണി അയ്യർ, പുതിയ അമേരിക്കൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രമ്പിൻ്റെ ഉപദേശകസമിതി അംഗമായി നിർദേശിക്കപ്പെട്ടിരിക്കുന്ന വിവേക് രാമസ്വാമി
തുടങ്ങി എൻ്റെ കോഴിക്കോട് എൻജിനീയറിംഗ് കോളെജ് സഹപാഠി എല് ആൻഡ് ടി സീനിയർ എൻജിനീയർ ശ്രീഹരി പരമേശ്വരൻ വിവേക് രാമസ്വാമിയുടെ അച്ഛൻ ഗണപതി രാമസ്വാമിയും ഞങ്ങളുടെ കോളേജിൽ പഠിച്ചയാളാണ്)
വരെ നീളുന്ന ലിസ്റ്റ്.
ഇന്ത്യൻ എക്സ്പ്രസ് പത്രാധിപരായിരുന്ന എം കെ ദാസ് എഴുതിയ പുസ്തകമാണ് ആധികാരികമായ ചരിത്രം എന്നാണ് ഞാൻ കരുതിയിരുന്നത്.
ദില്ലി ജവഹർലാൽ നെഹ്രു സർവകലാശാലയിൽ പ്രൊഫസറായിരുന്ന സൂസൻ വിശ്വനാഥൻ എഴുതിയ ഒരു ലേഖനം കൗതുകകരമായി തോന്നി.
13ആം നൂറ്റാണ്ട് മുതൽ തമിഴകത്തുനിന്ന് പാലക്കാട്ടേക്ക് ബ്രാഹ്മണരുടെ കുടിയേറ്റം ആരംഭിച്ചു എന്നാണ് എം ജി എസ് നാരായണൻ ഉൾപ്പെടെയുള്ള ചരിത്രകാരന്മാർ എഴുതിയിട്ടുള്ളത്.
സൂസൻ വിശ്വനാഥൻ പറയുന്ന കഥ ഇതാണ്:
13ആം നൂറ്റാണ്ടിലെ പാലക്കാട് രാജാവ് ഒരു ആദിവാസി യുവതിയെ വിവാഹംചെയ്യാൻ ആഗ്രഹിച്ചു. പക്ഷേ കേരളത്തിലെ ബ്രാഹ്മണർ ( നമ്പൂതിരിമാർ) അതിന് അനുവാദം നൽകിയില്ല. രാജാവ് തമിഴ്നാട്ടിൽ നിന്ന് ബ്രാഹ്മണരെ കൊണ്ടുവന്ന് കൽപ്പാത്തിയിൽ കുടിയിരുത്തി വിവാഹത്തിന് കാർമ്മികരാക്കി. അവരുടെ സന്തതിപരമ്പരകളാണ് ഇന്നുള്ളത്.
ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ എഴുതണം എന്ന് അഭ്യർത്ഥിക്കുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized