#ഓർമ്മ
#literature
ഇക്ബാൽ.
പ്രശസ്‌ത ഉറുദു കവിയും സ്വാതന്ത്ര്യസമരസേനാനി
യുമായിരുന്ന അല്ലാമാ ഇക്ബാലിന്റെ (1877-1938) ജന്മവാർഷികദിനമാണ്
നവംബർ 9.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുദ്രാവാക്യമായി മാറിയ “സാരെ ജഹാൻ സെ അച്ഛാ..” എന്ന കവിതയുടെ രചയിതാവാണ്, ഉർദുവിലും പെർസ്യനിലും കവിതകൾ എഴുതിയിരുന്ന ഇഖ്ബാൽ.
അവിഭക്ത ഇന്ത്യയിൽ സിയാൽക്കോട്ടിലാണ് ( ഇപ്പോൾ പാകിസ്ഥാൻ ) ജനനം. കാശ്മീരി ബ്രാഹ്മണനായിരുന്ന മുത്തച്ഛൻ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തയാളാണ്.
കേംബ്രിഡ്ജിൽ നിന്ന് തത്വശാസ്ത്രത്തിൽ ബിരുദമെടുത്ത ഇഖ്ബാൽ, മ്യൂണിക്ക് സർവ്വകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് സമ്പാദിച്ചത്.
13ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഉർദു കവിയായ റൂമിയാണ് ഇഖ്ബാൽ എന്ന കവിക്ക് പ്രചോദനമായത്. ഇന്ത്യ വിഭജിച്ച്
ഇസ്ലാമിക രാഷ്ട്രമായ പാകിസ്താൻ എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചയാളാണ് ഇക്ബാൽ.
തൻ്റെ സ്വപ്നം യാഥാർത്ഥ്യ മാവുന്നത് കാണാൻ കാത്തുനിൽക്കാതെ
1938ൽ ലഹോറിൽവെച്ച് അന്തരിച്ചു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized
ഇക്ക്ബാൽ
A Malayali living in Kerala. An engineer by profession. A passion for reading and writing.
Post navigation
Previous Post
Har Govind Khurana
Next Post
കെ പി കേശവ മേനോൻ