ബെർലിൻ മതിലിൻ്റെ തകർച്ച

#ചരിത്രം
#ഓർമ്മ

ബെർലിൻ മതിലിൻ്റെ തകർച്ച.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നടന്ന സുപ്രധാനമായ ഒരു ചരിത്രസംഭവത്തിൻ്റെ ഓർമ്മയാണ്
നവംബർ 9.

1989 നവംബർ 9നാണ് ബെർലിൻ നഗരത്തെ രണ്ടായി വിഭജിച്ചിരുന്ന ബെർലിൻ മതിൽ തകർന്നുവീണത്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഹിറ്റ്ലറുടെ ജർമ്മനി, അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് സഖ്യകക്ഷികളും സ്റ്റാലിൻ്റെ സോവ്യറ്റ് യൂണിയനും കൂടി പങ്കിട്ട് എടുക്കുകയായിരുന്നു. ബെർലിൻ നഗരം രണ്ടായി വിഭജിക്കപ്പെട്ടു. ബെർലിൻ, കിഴക്കൻ ജർമനിയുടെ തലസ്ഥാനമായി തുടർന്നപ്പോൾ പാശ്ചാത്യ ശക്തികൾ രൂപീകരിച്ച പടിഞ്ഞാറൻ ജർമനിയുടെ തലസ്ഥാനം ബേൺ നഗരം ആയി. ചാൻസലർ അഡനോയറുടെ കഴിവുറ്റ നേതൃത്വത്തിൽ
പടിഞ്ഞാറൻ ജർമനി സാമ്പത്തികമായി മുന്നേറിയതോടെ 1949നും 1961നുമിടക്ക് 250000 ആളുകളാണ് അങ്ങോട്ട് കുടിയേറിയത്. ഈ കുത്തൊഴുക്കിന് തടയിടാനായി 1961 ഓഗസ്റ്റ് 12 അർദ്ധരാത്രിക്ക് കിഴക്കൻ ജർമനി മുള്ളുവേലികൊണ്ട് ഒരു മതിൽ കെട്ടിയുയർത്തി. പിന്നീട് സൈനികസന്നാഹങ്ങൾ ഉൾപ്പെടെ 15 അടി ഉയരത്തിൽ കോൺക്രീറ്റ് മതിൽ പണിതു. ബെർലിൻ നഗരത്തിൽ 45 കിലോമീറ്ററും പുറത്തേക്ക് 120 കിലോമീറ്ററും നീളമുണ്ടായിരുന്നു മതിലിന് .
എന്നിട്ടും 5000 ആളുകൾ പലവിധത്തിൽ അപ്പുറത്ത് എത്തി. അത്രയും തന്നെ ആളുകൾ പിടിയിലായി. 200ഓളം പേര് ചാടിയത് മരണത്തിലേക്കാണ്.
1980കളിൽ സോവ്യറ്റ് യൂണിയൻ്റെ ഭരണത്തലവൻ മിഖായേൽ ഗോർബച്ചേവ് നേതൃത്വം നൽകിയ ജനാധിപത്യവൽക്കരണത്തിൻ്റെ ഫലമായി ബെർലിൻ മതിൽ പൊളിച്ചുനീക്കപ്പെട്ടു . പിന്നീട് രണ്ടു ജർമനികളും ഒന്നായി മാറിയതിൻ്റെ തുടക്കം കുറിച്ച സംഭവമായി അത് മാറി.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *