#കേരളചരിത്രം
#books
ആത്മകഥ – എം എം ലോറൻസ്.
കേരള രാഷ്ട്രീയത്തിൽ ഏറ്റവും ദീർഘകാലം പ്രവർത്തിച്ച നേതാക്കളിൽ മുൻപന്തിയിലാണ് എം എം ലോറൻസ്.
എറണാകുളത്തെ ഹോട്ടലുകൾ.
“ന്യായവില ഹോട്ടലുകൾക്കും മറ്റും റേഷൻ പെർമിറ്റ് നൽകുന്ന ഓഫീസിലെ ഉദ്യോഗസ്ഥനായ രാമകൃഷ്ണറാവുവാണ് ജോലിയിൽനിന്ന് വിരമിച്ചശേഷം വുഡ്ലാൻഡ്സ് ഹോട്ടൽ തുടങ്ങിയത്…
….നഗരത്തിൽ മറ്റൊരു പ്രമുഖ ഹോട്ടലായ ദ്വാരക ആരംഭിച്ചത് രാമകൃഷ്ണ റാവുവിൻ്റെ സഹോദരൻ ശ്രീനിവാസ റാവുവാണ്. ഐലൻ്റിൽ നടത്തിയിരുന്ന ആ ഹോട്ടൽ ചെമ്മീൻ കയറ്റുമതിക്കാരനായ ചെറിയാന് വിറ്റു. പിന്നീടാണ് എറണാകുളം പളളിമുക്കിൽ ശ്രീനിവാസ റാവു ദ്വാരക ഹോട്ടൽ ആരംഭിക്കുന്നത്…..
……എറണാകുളത്ത് ആദ്യമായി പൈലിങ് നടന്നത് സീലോർഡ് ഹോട്ടലിൻ്റെ നിർമ്മാണത്തിനായിരുന്നു. ഈ മഹാത്ഭുതം കാണാൻ വലിയ ആൾത്തിരക്കായിരുന്നു..
..സീലോഡ് നിർമ്മിച്ചത് ജോഹർ എന്ന മുതലാളിയാണ്. കപ്പലിൽ നിന്ന് എണ്ണ പകർത്തുന്ന ബാർജിൻ്റെ കരാറുകാരൻ കൂടിയായിരുന്നു അദ്ദേഹം. അന്ന് എണ്ണക്കപ്പലിൽ നിന്ന് നേരിട്ട് ടാങ്കുകളിലേക്ക് എണ്ണ പമ്പിംഗ് ഉണ്ടായിരുന്നില്ല…”
– എം എം ലോറൻസ്,
ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ.
Posted inUncategorized