വിവിയൻ ലെയ്

#ഓർമ്മ
#films

വിവിയൻ ലെയ്.

വിവിയൻ ലെയ് യുടെ (1913-1967) ജന്മവാർഷികദിനമാണ്
നവംബർ 5.

അഭിനയത്തിൽ ലോകസിനിമയുടെ കൊടുമുടി കയറിയ നടിയാണ് ഇന്ത്യയിൽ ജനിച്ച വിവിയൻ ലെയ്.
ഡാർജിലിംഗിൽ ജനിച്ച വിവിയൻ, ഇംഗ്ലണ്ടിലെ സ്കൂൾപഠനം കഴിഞ്ഞയുടൻ 1932ൽ അഭിനയരംഗത്ത് പ്രവേശിച്ചു. അക്കൊല്ലം തന്നെ ബാരിസ്റ്റർ ഹേർബർട്ട് ലെയ് ഹോൾമാനെ വിവാഹം ചെയ്തു. അതോടെ വിവിയൻ ലെയ് ആയി മാറി.
1935ൽ താരപദവിയിൽ എത്തിയയുടൻ പ്രമുഖ നടനായ ലോറൻസ് ഒളിവിയറുമായി പ്രേമത്തിലായി. വിവാഹിതനായിരുന്ന ഒളിവിയർ 1940ൽ മാത്രമാണ് വിവിയനെ വിവാഹം ചെയ്തത്.
1939ൽ പ്രദർശനമാരംഭിച്ച , മാർഗരറ്റ് മിച്ചലിൻ്റെ പ്രശസ്ത നോവലിൻ്റെ സിനിമാവിഷ്കാരമായ ഗോൺ വിത്ത് ദി വിൻഡ് എന്ന ചിത്രത്തിൽ, സ്കാർലറ്റ് ഒഹാര എന്ന കഥാപാത്രമായുള്ള അഭിനയമാണ് വിവിയന് നിതാന്തയശസ്സ് നേടിക്കൊടുത്തത്.
അതേപോലെതന്നെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു മർലിൻ ബ്രാണ്ടോയുടെ ഉദയം കണ്ട 1951ലെ, എ സ്റ്റേറ്റ് കാർ നൈയിംഡ് ഡിസയർ എന്ന ചിത്രം. ടെന്നസി വില്യംസിൻ്റെ നാടകം സിനിമയാക്കിയപ്പോൾ അത് ചരിത്രമായി മാറി. രണ്ടു ചിത്രങ്ങളും വിവിയന് ഓസ്കാർ അവാർഡ് നേടിക്കൊടുത്തു. കാമുകൻ ലോറൻസ് ഒളിവിയറുമൊത്ത് അഭിനയിച്ച ദാറ്റ് ഹാമിൽട്ടൺ വുമൻ ആയിരുന്നു ചർച്ചിലിൻ്റെ എക്കാലത്തെയും ഇഷ്ട ചലച്ചിത്രം.
1946ൽ റിലീസ് ചെയ്ത സീസർ ആൻഡ് ക്ലിയോപാട്രയാണ് വേറൊരു സൂപ്പർഹിറ്റ് ചിത്രം. ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടയിൽ ഉണ്ടായ ഒരു അപകടത്തിൽ പരിക്കേറ്റ വിവിയന് ഉദരത്തിൽ വഹിച്ചിരുന്ന കുഞ്ഞിനെ നഷ്ടപ്പെട്ടു.
അതോടെ മനോരോഗിയായി മാറിയ വിവിയൻ്റെ തുടർന്നുള്ള ചിത്രങ്ങളെ അവരുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ സാരമായി ബാധിച്ചു. 1960ൽ ഒലിവിയറുമായുള്ള ബന്ധം അവസാനിപ്പിച്ചു.
1966ൽ ലണ്ടനിലെ അവരുടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *