#ഓർമ്മ
#films
വിഗതകുമാരൻ.
മലയാളത്തിലെ ആദ്യത്തെ നിശബ്ദചിത്രമായ വിഗതകുമാരൻ (Lost Child) ആദ്യമായി പ്രദർശനത്തിന് എത്തിയ ദിവസമാണ്
നവംബർ 7.
തിരുവനന്തപുരത്തെ കാപ്പിട്ടോൾ തിയേട്ടറിൽ നടന്ന ചിത്രപ്രദർശനം അവസാനം ഓലമേഞ്ഞ കെട്ടിടം യാഥാസ്ഥിതിക ഹിന്ദുക്കൾ കത്തിക്കുന്ന സംഭവത്തിലാണ് കലാശിച്ചത്. കാരണം ഒരു യുവതി, അതും ഒരു ദളിത് സ്ത്രീ, നായികയായി അഭിനയിച്ചു എന്നതാണ്. ദുരന്ത കഥാപാത്രമായി മാറിയ പി കെ റോസിക്ക് നാടുവിട്ട് ഓടേണ്ടിവന്നു. രക്ഷപ്പെടുത്തിയ ലോറി ഡ്രൈവർ അവരെ വിവാഹം ചെയ്തു എന്ന് പറയപ്പെടുന്നു.
മലയാളസിനിമയുടെ പിതാവ് എന്ന് ഇന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെ സി ഡാനിയലിൻ്റെ സ്വപ്നമായിരുന്നു വിഗതകുമാരൻ എന്ന സിനിമ.ധനികൻ ആയിരുന്ന ഡാനിയൽ മദ്രാസിലും ബോംബെയിൽ പോയി കഷ്ടപ്പെട്ട് സിനിമ പഠിച്ച് ഉള്ളതെല്ലാം വിറ്റുപെറുക്കി സിനിമ നിർമ്മിച്ചത്. ഡാനിയലിനും അവസാനം നിസ്വനായി തിരുവനന്തപുരം വിട്ട് തമിഴ്നാട്ടിൽ പോയി ജീവിതം തള്ളിനീക്കേണ്ട ഗതികേട് വന്നു.
നിർഭാഗ്യവശാൽ സിനിമയുടെ പ്രിൻ്റ് പോലും നഷ്ടപ്പെട്ടു. ഏതാനും സ്റ്റിൽ ഫോട്ടോകൾ മാത്രമാണ് മലയാള ത്തിലെ ഈ അദ്യ ചിത്രത്തിൻ്റെ ഓർമ്മകളായി ബാക്കി നിൽക്കുന്നത്.
ഇന്ന് മലയാള സിനിമയിലെ ഏറ്റവും ഉയർന്ന അവാർഡ് ജെ സി ഡാനിയൽ പുരസ്കാരമാണ്. റോസിയുടെ കഥ പുസ്തകവും സിനിമയുമായിട്ടുണ്ട്.
വിഗതകുകാരൻ്റെയും ഡാനിയലിൻ്റെയും കഥ ആദ്യമായി കേരളത്തെ അറിയിച്ച ചെലങ്ങാട് ഗോപാലകൃഷ്ണൻ നമ്മുടെ കൃതജ്ഞത അർഹിക്കുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized