#ഓർമ്മ
#ചരിത്രം
ഒക്ടോബർ വിപ്ലവം.
സോവ്യറ്റ് യൂണിയൻ്റെ രൂപീകരണത്തിലേക്ക് നയിച്ച ഒക്ടോബർ വിപ്ലവം ആരംഭിച്ച ദിവസമാണ് 1917
നവംബർ 7.
1917 ഫെബ്രുവരിയിൽ തന്നെ റഷ്യൻ ചക്രവർത്തി സാർ നിക്കോളാസ് രണ്ടാമൻ സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടിരുന്നു.
അലക്സാണ്ടർ കെരൻസ്‌കിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഇടക്കാല സർക്കാറിന് ജനങ്ങളുടെ പിന്തുണ നേടാനായില്ല.
1917 നവംബർ 7 ന് ( പഴയ കലണ്ടർ പ്രകാരം ഒക്ടോബർ 25) ലെനിൻ്റെയും ട്രോത്സ്കിയുടെയും നേതൃത്വത്തിൽ പെട്രോഗ്രാഡിൽ ( ഇപ്പൊൾ സെൻ്റ് പീറ്റേഴ്സ്ബർഗ് ) ബോൾക്ഷേവിക്ക് പാര്ട്ടി നടത്തിയ പോരാട്ടം 1922 വരെ നീണ്ടുനിന്ന ആഭ്യന്തര വിപ്ലവത്തിനാണ് വഴി വെച്ചത്. അവസാനം ലെനിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ എത്തുകയും സോവ്യറ്റ് യൂണിയൻ രൂപീകരിക്കപ്പെടുകയും ചെയ്തു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized