#കേരളചരിത്രം
ഭരണനേട്ടവും കേരളവും.
രാജ്യത്ത് ഏറ്റവും നന്നായി ഭരണനിർവഹണം നടത്തപ്പെടുന്ന സംസ്ഥാനമായി കേരളം തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുന്നതിൽ മലയാളികൾക്ക് അഭിമാനിക്കാം.
200 കൊല്ലം മുൻപുതന്നെ ഇന്ത്യയിലെ ഏറ്റവും നന്നായി ഭരിക്കപ്പെടുന്ന നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂർ എന്ന വസ്തുത ഓർക്കുമ്പോൾ ഇക്കാര്യത്തിൽ അത്ഭുതമില്ല.
പണ്ടത്തെ റവന്യു ഭരണരീതിയിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്താനുള്ള അവസരമാണ്.
—–
“ദിവാന്‍ രാമയ്യങ്കാര്‍ ആണ് മണ്ഡപത്തുംവാതില്‍
എന്ന പേരു മാറ്റി
താലൂക്ക് ഓഫീസ് എന്നാക്കിയത്.
ഇന്നത്തെ തഹസ്സീല്‍ദാര്‍ പണ്ട് പോലീസ് ഓഫീസ്സറും സമ്പ്രതിപ്പിള്ള സബ്
ഓഫീസറും ആയിരുന്നു. ഡാണാ നായ്ക്കന്‍, ശിപായിമാര്‍, പ്രവർത്ത്യാര്‍,
പിള്ള, എന്നിവര്‍ക്കും പോലീസ് അധികാരമുണ്ടായിരുന്നു.
പോലീസ്
മേലധികാരം ദിവാന്‍ജിക്കായിരുന്നു. അതിനായി ഹജൂര്‍കച്ചേരിയില്‍
പോലീസ് ശിരസ്തദാർ എന്നൊരു
തസ്തിക ഉണ്ടായിരുന്നു. തഹസീല്‍ദാര്‍ക്ക് ഏറെ അധികാരമുണ്ടാ
യിരുന്നതിനാല്‍
ജനങ്ങള്‍ അയാളെ ഏറെ പേടിച്ചിരുന്നു.
എഴുത്തുകുത്തുകള്‍ ഓലയിലായിരുന്നു.
അതില്‍ വൈദഗ്ധ്യമുള്ള പിള്ളമാരെ എല്ലാ മണ്ഡപത്തുംവാതുക്കലും
നിയമിച്ചിരുന്നു. മണ്ഡപത്തുംവാതിലിനു സമീപം ഒരു വെള്ളാള (പിള്ള ) വീട് നിശ്ചയമായും കണ്ടിരുന്നു.
പോലീസ് കാര്യങ്ങൾക്ക് ഒരു സമ്പ്രതിയും മുതല്‍പ്പിടിയും കിഴക്കൂട്ടംപിള്ളമാരും ഉണ്ടായിരുന്നു.
റവന്യൂ കാര്യങ്ങള്‍ക്ക്
ഒരു രായസംപിള്ളയും ഡപ്യൂട്ടി രായസംപിള്ളയും ഒരെഴുത്തുകാരനും ഉണ്ടായിരുന്നു.
മേലാവിലേക്ക് എഴുതുന്ന സാധനങ്ങള്‍ (എഴുത്തുകുത്തുകള്‍) ഇവിടുത്തെ
ചെയ്തിയാവിത് എന്നു തമിഴിലാണു തുടങ്ങിയിരുന്നത്.
അവസാനം
ഇയ്ച്ചെയ്തിയെല്ലാം രായസംപിള്ള വായിച്ച്(ഇന്നയാളെ), കേള്‍പ്പിച്ചുവയ്ക്കയും വേണം എന്നെഴുതിയിരുന്നു.
കിഴക്കൂടം കണക്കെല്ലാം തമിഴിലാണ് എഴുതിയിരുന്നത്. മണ്ഡപത്തുംവാതുക്കല്‍
കൊടുക്കുന്ന ഹര്‍ജികള്‍, സങ്കടങ്ങള്‍ എന്നിവയിലെ ആദ്യത്തെ വാചകം –
“ഇന്ന മണ്ഡപത്തുംവാതുക്കല്‍ ശ്രീപാദകാര്യം ചെയ്‌വാര്‍കള്‍ മുന്‍പാകെ” – എന്നായിരുന്നു.
എല്ലാ കച്ചേരിക്കും ഒരു വിളക്കുവയ്പ്പുകാരനും വിളക്കിന്
എണ്ണയും ഏതാനും ഇരുമ്പ് മാടമ്പിവിളക്കുകളും ഉണ്ടായിരുന്നു.”
(അവലംബം:
പി.നാരായണന്‍ നായര്‍ – അരനൂറ്റാണ്ട് എന്‍.ബി.എസ്സ്, 1972).
– ജോയ് കള്ളിവയലിൽ.
Posted inUncategorized