അറംഗസേബ്

#ഓർമ്മ
#ചരിത്രം

അറംഗസേബ്.

ആറാമത്തെ മുഗൾ ചക്രവർത്തി അറംഗസേബിൻ്റെ (1618-1707) ജന്മവാർഷികദിനമാണ്
നവംബർ 3.

1658 മുതൽ 1709 വരെ ചക്രവർത്തിയായി ഭരിച്ച അറംഗസേബ് അലംഗിർ, ചരിത്രത്തിലെ ഏറ്റവും ശക്തനായ മുഗൾ ചക്രവർത്തിയായിരുന്നു. തെക്ക് തഞ്ചാവൂർ വരെ നീണ്ട രാജ്യം വിസ്തൃതിയിൽ ഏറ്റവും വലുതാക്കിയ ചക്രവർത്തി.
ഷാജഹാൻ ചക്രവർത്തിയുടെയും മുംതാസ് മഹലിൻ്റെയും മൂന്നാമത്തെ മകനായി ജനിച്ച അറംഗസേബ് , 18 വയസ് മുതൽ ഭരണത്തിൽ പങ്കാളിയായി കഴിവ് തെളിയിച്ചയാളാണ്.
പട്ടാള കമാൻഡർ, ഗുജറാത്തിൻ്റെ വൈസ്രോയി, മുൾട്ടാൻ്റെയും സിന്ധിൻ്റെയും ഭരണാധികാരി എന്നിങ്ങനെ നിരവധി പദവികൾ വഹിച്ച അറംഗസേബ് , 1657ൽ ഷാജഹാന് അസുഖം ബാധിച്ചതോടെ ജ്യേഷ്ഠൻ ദാരാ ഷിക്കോയെയും രണ്ടു സഹോദരന്മാരെയും വധിച്ച് ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ചു. പിതാവായ ഷാജഹാനെ ആഗ്രാ കോട്ടയിൽ തടവുകാരനാക്കി .
ആദ്യഘട്ടത്തിൽ മറ്റ് രാജാക്കന്മാരെ കീഴ്‌പ്പെടുത്തി അവരേത്തന്നെ ഭരണം ഏൽപ്പിക്കുന്ന രീതിയായിരുന്നെങ്കിൽ പിന്നീട് തികച്ചും യാഥാസ്ഥിതികനായ മുസ്ലിം ഭരണാധികാരിയായി അറംഗസേബ് മാറി. അക്ബർ നിർത്തൽചെയ്ത, അമുസ്ലിംകളുടെ മേൽ ചാർത്തിയിരുന്ന ജസിയ എന്ന നികുതി, അറംഗസേബ് തിരികെ കൊണ്ടുവന്നു. വാരണാസിയിലെ വിശ്വനാഥ് ക്ഷേത്രം ഉൾപ്പെടെ പല ക്ഷേത്രങ്ങളും നശിപ്പിച്ചു. ഛത്രപതി ശിവജിയെ തടങ്കലിലാക്കിയെങ്കിലും ശിവജി രക്ഷപെട്ട് മറാത്ത രാജ്യം തുടർന്നും ഭരിച്ചു. പക്ഷേ ശിവജിയുടെ മകൻ സംഭാജിയെ പിടികൂടി വധിച്ചു. ഒൻപതാമത്തെ സിഖ് ഗുരു, തേജ് ബഹദൂറിനെ പിടികൂടി ദില്ലിയിൽ വെച്ച് കൊലചെയ്തു.
ഡെക്കാണിൽ വെച്ച് മരണമടഞ്ഞ അറംഗസെബ് ഒട്ടും ആഡംബരജീവിതമല്ല നയിച്ചിരുന്നത് .
മഹാരാഷ്ട്രയിലെ
ഔറംഗബാദിന് അടുത്തുള്ള ശവകുടീരം സന്ദർശിച്ചപ്പോൾ അതിൻ്റെ സാധാരണത കണ്ട് അതുഭ്തപ്പെട്ടുപോയി.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *