നിത്യ ചൈതന്യ യതി

#ഓർമ്മ
#philosophy

നിത്യ ചൈതന്യ യതി.

നിത്യ ചൈതന്യ യതിയുടെ(1924-1999) ജന്മവാർഷികദിനമാണ്
നവംബർ 2.

യതിയുടെ ജന്മശതാബ്ദി വർഷമാണ് 2024. ഗുരുവായ നടരാജഗുരുവിൻ്റെ അച്ഛനും നവോത്ഥാന നായകനുമായ ഡോക്ടർ പൽപ്പുവിൻ്റെ
ജന്മദിനത്തിൽ തന്നെയാണ് യതിയും ജനിച്ചത്.
പത്തനംതിട്ട ജില്ലയിലെ വാകയാർ എന്ന ഗ്രാമത്തിൽ ജനിച്ച കെ ആർ ജയചന്ദ്രപ്പണിക്കർ സ്കൂൾപഠനം കഴിഞ്ഞ് എട്ടുവർഷം ഇന്ത്യയൊട്ടാകെ യാത്രചെയ്ത് ബുദ്ധ, ജെയ്ന മതങ്ങൾ, സൂഫിസം എന്നിവയെക്കുറിച്ച് ആഴത്തിൽ പഠിച്ചു.
തിരിച്ചുവന്ന് ആലുവ, തിരുവനന്തപുരം, കോളേജുകളിൽ പഠിച്ചു തത്വശാസ്ത്രത്തിൽ എം എ ജയിച്ചു.
കൊല്ലം എസ് എൻ കോളേജ്, ബോംബെ വിവേകാനന്ദ കോളേജ്, ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി ആൻഡ് സ്പിരിച്യൽ റിസർച്ച് , എന്നിവടങ്ങളിൽ അദ്ധ്യാപകനായിരുന്നു.
സന്യാസത്തിലേക്ക് തിരിഞ്ഞ യതി, നടരാജഗുരുവിന്റെ പിൻഗാമിയായി നാരായണ ഗുരുകുലത്തിൻ്റെ അധിപനായി. ഊട്ടിയിലെ ഗുരുകുലത്തിൽ വെച്ച് അന്തരിച്ചു.
മലയാളം ഇംഗ്ലീഷ് ഭാഷകളിലായി 140 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
മനഃശാസ്ത്രപരമായ പഠനങ്ങളിലൂടെ അനേകരെ ആത്മീയതയിലേക്ക് ആകർഷിക്കാൻ യതിക്കു കഴിഞ്ഞു.
“നളിനി എന്ന കാവ്യശിൽപം” എന്ന കൃതി 1977ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.
യതിചര്യം എന്ന ആത്മകഥ മനഃശാസ്ത്രപരമായ വീക്ഷണങ്ങളിലൂടെ സ്വന്തം ജീവിതം അപഗ്രഥിക്കുന്ന വേറിട്ട രചനയാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *