#ഓർമ്മ
#literature
ടി പി രാജീവൻ.
കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ്റെ ( 1959- 2022) ഓർമ്മദിവസമാണ്
നവംബർ 2.
പാലേരി മാണിക്യം – ഒരു പാതിരാക്കൊലപാതകത്തിൻ്റെ കഥ, കെ ടി എൻ കോട്ടൂർ – എഴുത്തും ജീവിതവും എന്നിവയാണ് പ്രധാന നോവലുകൾ. കോട്ടൂരിന് 2014ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. രണ്ടു നോവലുകളും ചലച്ചിത്രമാക്കപ്പെട്ടു.
ദില്ലിയിൽ പേട്രിയട്ട് പത്രത്തിൽ പത്രപ്രവർത്തകനായിട്ടാണ് തുടക്കം. പിന്നീട് കോഴിക്കോട് യൂനിവേഴ്സിറ്റിയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസറായി. സാംസ്കാരികവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized