#ഓർമ്മ
#കേരളചരിത്രം
വാഗ്ഭടാനന്ദൻ.
വാഗ്ഭടാനന്ദൻ്റെ (1885-1939) ഓർമ്മദിവസമാണ്
ഒക്ടോബർ 29.
കണ്ണൂർ ജില്ലയിലെ പാട്ട്യം ഗ്രാമത്തിൽ ഒരു തീയ കുടുംബത്തിൽ ജനിച്ച വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ചെറുപ്പത്തിൽതന്നെ തൻ്റെ ധിക്ഷണാശക്തി തെളിയിച്ചയാളാണ്.
1906ൽ കോഴിക്കോട് എത്തി ഒരു സംസ്കൃത സ്കൂൾ സ്ഥാപിച്ച അദ്ദേഹം ബ്രഹ്മസമാജത്തിൻ്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി.
ഹിന്ദു സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ പൊരാടാനായി ബുദ്ധിജീവികളുടെ ഒരു സംഘടനയായിട്ടാണ് 1920ൽ ബ്രഹ്‌മവിദ്യാ സംഘം രൂപീകരിച്ചത്.
“ഉണരുക, ഈശ്വരനെ
ഓർക്കുക, എഴുനേൽക്കുക, അനീതിക്ക് എതിരെ പൊരുതുക” എന്നതായിരുന്നു സംഘത്തിൻ്റെ മുദ്രാവാക്യം.
ഉജ്ജലവാഗ്മിയായിരുന്ന അദ്ദേഹത്തിന് വാഗ്ഭടാനന്ദൻ എന്ന പേര് നൽകിയത് ബ്രഹ്മാനന്ദ ശിവയോഗിയാണ്.
ക്ഷേത്രാരാധനക്ക് എതിരായിരുന്ന അദ്ദേഹം വൈക്കം സത്യാഗ്രഹത്തിന് ശക്തമായ പിന്തുണ നൽകിയത് അത് ഒരു നവോത്ഥാന, പൗരാവകാശ, പ്രശ്നം എന്ന നിലയിലാണ്.
വാഗ്ഭടാനന്ദൻ്റെ പ്രസിദ്ധനായ ഒരു അനുയായി ആയിരുന്നു സുകുമാർ അഴീക്കോട്.
ഇന്ന് പക്ഷേ മലയാളികൾ ഈ മഹാനെ ഓർക്കുന്നത് ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ ഊരാളുങ്കൾ ലേബർ കോഓപ്പരേട്ടിവു് സൊസൈറ്റി ( ULCC) യുടെ സ്ഥാപകൻ എന്ന നിലയിലായിരിക്കും.
നാദാപുരത്ത് വാഗ്ഭടാനന്ദൻ്റെ സ്മാരകമായി മനോഹരമായ ഒരു പാർക്ക് ഉയർന്നു വന്നിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized