ചെറുകാട്

#ഓർമ്മ
#literature

ചെറുകാട്.

ഒക്ടോബർ 28 ചെറുകാടിന്റെ ഓർമ്മദിവസമാണ്.

ശരിയായ പേര് ഗോവിന്ദ പിഷാരോടി. പട്ടാമ്പി സംസ്‌കൃത കോളേജിൽ പ്രൊഫസറായിരുന്ന ചെറുകാട്‌, കവിയും കഥാകാരനുമായിരുന്നു. മിക്കതും കമ്മ്യൂണിസ്റ്റ് സോദ്ദേശ്ശസാഹിത്യം.
ആത്മകഥയായ “ജീവിതപ്പാത”, മലയാളസാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്. ഇ എം എസ് അവതാരിക എഴുതിയ ചുരുക്കം കൃതികളിൽ ഒന്നാണത്. പുസ്തകം കേരള, കേന്ദ്ര, സാഹിത്യ അക്കാഡമി അവാർഡുകൾ നേടി.

ചെറുകാട്‌ എഴുതിയത് പോലെ, – “കേൾക്കാൻ ആളുണ്ടെങ്കിൽ എഴുതാൻ രസമുണ്ട്”.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *