#ഓർമ്മ
#films
എസ് ഡി ബർമ്മൻ.
വിഖ്യാത സംഗീത സംവിധായാകൻ സച്ചിൻ ദേവ് ബർമ്മന്റെ (1906-1975) ഓർമ്മദിവസമാണ്
ഒക്ടോബർ 31.
ത്രിപുര മഹാരാജാവ് ഇഷാനചന്ദ്ര മാണിക്യദേവ് ബർമ്മന്റെ കൊച്ചുമകൻ എം എ പഠിക്കാനാണ് കൽക്കത്തയിലെത്തിയത്. പക്ഷേ സംഗീതത്തോടുള്ള ഭ്രമം കൊണ്ട് പഠനമുപേക്ഷിച്ചു പ്രമുഖ സംഗീതഞ്ഞനായ കെ സി ദേയുടെ കീഴിൽ സംഗീതപഠനമാരംഭിച്ചു.
1920കൾ മുതൽ കൽക്കട്ട റേഡിയോയിൽ പാടാൻ തുടങ്ങിയ ബർമ്മൻ, പേരെടുത്ത ഗായകനായി വളർന്നു.
1938ൽ തന്റെ വിദ്യാർത്ഥിനിയായ മീര ദാസ്ഗുപ്തയെ വിവാഹം ചെയ്തു. രാജകുടുംബത്തിനു പുറത്തു വിവാഹം ചെയ്തതിന്റെ പേരിൽ കണക്കറ്റ സ്വത്തും, കുടുംബവുമായുള്ള ബന്ധവും ഉപേക്ഷിക്കേണ്ടി വന്നു.
1938ലാണ് ആദ്യമായി ഒരു ബംഗാളി സിനിമയുടെ സംഗീതസംവിധാനം ചെയ്തത്. 1944ൽ ബോംബെയിൽ എത്തിയതു മുതൽ ഹിന്ദി സിനിമകൾക്കും സംഗീതസംവിധാനം നിർവഹിച്ചു തുടങ്ങി. 100ലേറെ ചിത്രങ്ങൾക്ക് സംഗീതം നൽകിയ ബർമ്മൻ, ഇന്ത്യൻ സിനിമയിലെ ഏറ്റവും മഹാനായ സംഗീതസംവിധായകരിൽ ഒരാളാണ്. സംഗീതനാടക അക്കാദമിയുടെ അവാർഡ് ലഭിച്ച ഏക ചലച്ചിത്ര സംഗീതസംവിധായകനാണ് എസ് ഡി ബർമ്മൻ.
മകൻ രാഹുൽ ദേവ് ബർമ്മനും പിതാവിന്റെ വഴി പിന്തുടർന്നു ഹിന്ദി സിനിമയിലെ ഏറ്റവും പ്രമുഖ സംഗീതസംവിധായകരിൽ ഒരാളായി മാറി.
– ജോയ് കള്ളിവയലിൽ.
https://youtu.be/q21zbX-NHy0
Posted inUncategorized