#ഓർമ്മ
#films
വയലാർ രാമവർമ്മ.
വയലാർ (1928-1975) സ്മൃതിദിനമാണ് ഒക്ടോബർ 27.
മലയാളത്തിലെ എണ്ണപ്പെട്ട ഒരു കവിയാകേണ്ടിയിരുന്നയാൾ എക്കാലത്തെയും മികച്ച ചലച്ചിത്രഗാന രചയിതാവായി ലോകമെങ്ങുമുള്ള മലയാളികളുടെ ഹൃദയത്തിൽ ചേക്കേരാനായിരുന്നു യോഗം. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും വയലാറിന്റെ ഒരു ഗാനമെങ്കിലും കേൾക്കാത്ത ദിവസം മലയാളിയുടെ ജീവിതത്തിലില്ല. 256 ചിത്രങ്ങൾ.1300 ഗാനങ്ങൾ.
വയലാർ ദേവരാജൻ യേശുദാസ് ടീം 1960കളിലെയും 70കളിലെയും മലയാളസിനിമ അടക്കിവാണു. ട്യൂണിനനുസരിച്ചു എഴുതാനുള്ള വയലാറിന്റെ പദസമ്പത്ത് ഇല്ലായിരുന്നുവെങ്കിൽ സലിൽ ചൗദ്ധരിക്ക് മലയാളത്തിൽ ഇത്രയും മനോഹരമായ ഗാനങ്ങൾ സമ്മാനിക്കാൻ കഴിയുമായിരുന്നോ എന്ന് സംശയമാണ്.
അന്ത്യവും അകാലത്തിൽ സംഭവിച്ചു. മറ്റ് പല പ്രതികൾക്കും വിനയായ മദ്യം തന്നെയായിരുന്നു വില്ലൻ.
മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യസമ്മാനമായ വയലാർ അവാർഡ് ആ അസുലഭപ്രതിഭയുടെ ഓർമ്മ നിലനിർത്തുന്നു.
– ജോയ് കള്ളിവയലിൽ.




