മാത്യു എം കുഴിവേലി

#ഓർമ്മ

മാത്യു എം കുഴിവേലി.

മലയാളത്തിലെ ബാലസാഹിത്യശാഖയുടെ പിതാവായ മാത്യു എം കുഴിവേലിയുടെ ( 1905- 1974) ചരമവാർഷികദിനമാണ് ഒക്ടോബർ 27.

പാളയംകോട്ട സെൻ്റ് ജോസഫ്സ് കോളേജിൽ നിന്ന് ബി എ യും തിരുവനന്തപുരത്തുനിന്ന് എൽ ടി യും പാസായ കുഴിവേലി 1934ൽ പാലാ സെൻ്റ് തോമസ് സ്കൂളിൽ അധ്യാപകനായി. പിന്നീട് പാലാ സെൻ്റ് തോമസ് ട്രെയിനിംഗ് സ്കൂളിൻ്റെ പ്രഥമ ഹെഡ്മാസ്റ്ററായി. പിൻഗാമി ഫാദർ മാണി എന്ന സെബാസ്റ്റ്യൻ വയലിൽ പിൽക്കാലത്ത് പാലാ മെത്രാനായി.
സാഹിത്യവിഷയങ്ങളിൽ അതീവ താല്പര്യമുള്ള കുഴിവേലി സാർ സ്കൂൾ മാസ്റ്റർ എന്ന ഒരു പ്രസിദ്ധീകരണം തുടങ്ങി.
1942 ൽ ട്രാവൻകൂർ യൂണിവേഴ്സിറ്റിയുടെ പ്രസിദ്ധീകരണവിഭാഗത്തിൽ നിയമനം ലഭിച്ചപ്പോൾ താമസം തിരുവനന്തപുരത്തേക്ക് മാറ്റി. മഹാകവി പാലാ നാരായണൻ നായർ ആയിരുന്നു സഹായി.
അക്കൊല്ലം തന്നെ മകൻ ബാലൻ്റെ പേരിട്ട് ഒരു പ്രസിദ്ധീകരണശാല ആരംഭിച്ചു. 1947ൽ തുടങ്ങിയ ബാലൻ ആയിരിക്കണം മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ മാസിക.

വൈഞ്ഞാനികശാഖക്ക് നൽകിയ സംഭാവനകളാണ് മാത്യു എം കുഴിവേലിക്ക് നിത്യയശസ്സ് നൽകിയത്.
ആരും ധൈര്യപ്പെടാത്ത ഒരു മഹത്കാര്യം, മലയാളത്തിലെ ആദ്യത്തെ വിജ്ഞാനകോശം സ്വന്തം പണം മുടക്കി അദ്ദേഹം പ്രസിദ്ധീകരണമാരംഭിച്ചു. 1956ൽ ആദ്യ വാള്യം പുറത്തിറക്കി തുടങ്ങിയ മഹായജ്ഞം മരണം വരെ – 1973ൽ 7ആമത്തെ വാല്യം പ്രസിദ്ധീകരിക്കുന്നത് വരെ തുടർന്നു.
പാലായുടെ മഹാനായ പുത്രനുള്ള ഉചിതമായ സ്മാരകമാണ് പാലാ മുനിസിപ്പൽ ലൈബ്രറിക്ക് അദ്ദേഹത്തിൻ്റെ പേര് നൽകിയത്.
1973ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
മലയാളി ഈ മഹാഗുരുവിനെ മറന്നുവോ?
– ജോയ് കള്ളിവയലിൽ.

Ravi Pala എഴുതുന്നു:

ഒരു കാലത്ത് പാലാക്കാരുടെ പേരുവിവരപ്പട്ടികയിൽ ഒന്നാമതായി പേരു ചേർത്ത് തിരുവനന്തപുരത്ത് ഹാജരാക്കാനുള്ള യോഗ്യത നേടിയ പുണ്യപുരുഷനായിരുന്നു മാത്യു എം കുഴിവേലി. കുട്ടികളുടെ മനസ്സറിഞ്ഞ് ബാലസാഹിത്യ കൃതികൾ 300ൽപരം എണ്ണം വിവർത്തനംചെയ്ത മറ്റൊരു മഹാൻ ഇന്ത്യ മഹാരാജ്യത്ത് ഉണ്ടായിട്ടില്ല. അദ്ദേഹത്തിൻ്റെ കൂടുതൽ കൃതികളും പാലാ മുനിസിപ്പൽ ലൈബ്രറിയിലുള്ളതുപോലെ മറ്റെങ്ങും കാണുമെന്നു തോന്നുന്നുമില്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *