#ഓർമ്മ
#literature
പുനത്തിൽ കുഞ്ഞബ്ദുള്ള.
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ചരമവാർഷികദിനമാണ് ഒക്ടോബർ 27.
അലീഗഢ് സർവകലാശാലയിൽ പഠിച്ച വടകരയിലെ ഈ ഡോക്ടർ പക്ഷേ, മലയാളത്തിൽ നോവലുകളും കഥകളും എഴുതിയാണ് ജനങ്ങളുടെ ഹൃദയം കവർന്നത്.
സ്മാരകശിലകൾ ഭാഷയിലെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നാണ്. കേന്ദ്ര, കേരള, സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ ഈ കൃതിയിലെ ഖാൻ ബഹദൂർ പൂക്കോയത്തങ്ങൾ മലയാളത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നാണ്.
വുവസ്ഥാപിത നിലപാടുകളോട് അരാജക ജീവിതം കൊണ്ടാണ് കുഞ്ഞബ്ദുല്ല പ്രതിഷേധിച്ചത്.
ബി ജെ പി യുടെ സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഉൾപ്പെടെ പല തമാശകളും അദ്ദേഹം കാണിച്ചിട്ടുണ്ട്.
അപ്രിയസത്യങ്ങൾ തുറന്നുപറയാൻ ഒരു മടിയുമില്ലായിരുന്നു ഈ എഴുത്തുകാരന്.
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ നോവലുകളും ചെറുകഥകളും തന്നെയാണ് അദ്ദേഹത്തിന്റെ സ്മാരകശിലകൾ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized