സിൽവിയ പ്ലാത്ത്

#ഓർമ്മ
#literature

സിൽവിയ പ്ലാത്ത്.

30 വയസ്സിൽ ആത്മഹത്യയിൽ അഭയം തേടിയ അമേരിക്കൻ എഴുത്തുകാരി സിൽവിയ പ്ലാത്തിൻ്റെ (1932-1963) ജന്മവാർഷികദിനമാണ്
ഒക്ടോബർ 27.

ബോസ്റ്റണിൽ ജനിച്ച പ്ളാത്ത്, 8 വയസ്സ് മുതൽ കവിതകൾ എഴുതിത്തുടങ്ങി. പക്ഷേ എക്കാലവും അസ്വസ്ഥമായ മനസ്സുമായി കഴിയാനായിരുന്നു വിധി. 24 വയസ്സിൽ, കവിയായ ടെഡ് ഹ്യൂസിനെ വിവാഹം ചെയ്തു താമസം ലണ്ടനിലേക്ക് മാറ്റിയെങ്കിലും കടുത്ത മാനസികപ്രശ്നങ്ങൾ അവരെ ജീവിതകാലം മുഴുവൻ പിന്തുടർന്നു. വിക്ടോറിയ ലൂക്കാസ് എന്ന തൂലികാനാമത്തിൽ പ്ലാത്ത് എഴുതിയ ഏക നോവൽ ആത്മകഥാപരമാണ് എന്ന് ലോകം തിരിച്ചറിഞ്ഞത് അവരുടെ ആത്മഹത്യക്കു ശേഷമാണ്. നോവലിലെ നായികയും ജീവൻ ഒടുക്കുകയാണ്. നോവൽ പിന്നീട് ചലച്ചിത്രമാക്കപ്പെട്ടു.
1963 ഒക്ടോബർ 27ന് വീടിൻ്റെ വാതിലും ജനലുമെല്ലാം ഭദ്രമായി അടച്ചുപൂട്ടിയിട്ട് പ്ലാത്ത് ഗാസ് അവനിനകത്ത് തലവെച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
സിൽവിയ പ്ലാത്തിൻെറ കവിതകൾക്ക് അവരുടെ മരണാനന്തരം 1982ൽ പുലിട്സർ സമ്മാനം നൽകപ്പെട്ടു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *