കസാന്ത്സാക്കീസ്

#ഓർമ്മ
#literature

കസാന്ത്സാക്കീസ്.

നീകോസ് കസാന്ത്സാക്കീസിൻ്റെ (1883-1957) ചരമവാർഷിക ദിനമാണ്
ഒക്ടോബർ 26.

ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനാണ് പത്രപ്രവർത്തകനും, രാഷ്ടീയനേതാവും, കവിയും,
ചിന്തകനുമായിരുന്ന കസാന്ത്സാക്കീസ്.
ലോകത്തിൽ ഏറ്റവും കൂടുതൽ വിവർത്തനങ്ങൾ ഉണ്ടായിട്ടുള്ള ഗ്രീക്ക് സാഹിത്യകാരൻ കസാന്ത്സാക്കീസ് ആണ്.
നോബൽ സമ്മാനം കിട്ടാതെ പോയ മഹാന്മാരുടെ നിരയിൽ മുൻപന്തിയിലാണ് 9 തവണ സാഹിത്യത്തിനുള്ള പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട കസാന്ത്സാക്കീസ്.
Sorba the Greek (1946),
The Last Temptation of Christ (1955),
Report to Greco (1961),
Gaud’s Pauper ( 1962)
തുടങ്ങിയവയാണ് പ്രധാനപ്പെട്ട നോവലുകൾ.
നോവലുകൾ സിനിമയാക്കപ്പെട്ടതോടെ കസാന്ത്സാക്കീസിൻ്റെ കീർത്തി ലോകമാസകലം പടർന്നു.
കസാന്ത്സാക്കീസി ൻ്റെ ജീവിതം തന്നെ ഒരു സിനിമയുടെ കഥയായി.
– ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ്:
50 കൊല്ലം മുൻപ് എം കൃഷ്ണൻ നായർ സാഹിത്യവാരഫലത്തിൽ എഴുതിയത് കണ്ട്, കോഴിക്കോട് എൻജിനീയറിംഗ് കോളെജ് ലൈബ്രറിയിൽ നിന്ന് The Last Temptation of Christ എടുത്ത് വായിച്ചപ്പോൾ തോന്നിയ അനൽപ്പമായ അഹ്ലാദം ഇന്നും എന്നെ കസാന്ത്സാക്കീസിൻ്റെ ആരാധകനാക്കി നിലനിർത്തുന്നു. ഫ്രാൻസിസ് അസീസി എന്ന വിശുദ്ധനെ തിരിച്ചറിഞ്ഞത് God’s Pauper വായിച്ചതോടെയാണ്.
ആത്മകഥാപരമായ നോവലാണ് Report to Greco.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *