വി ടിയുടെ ജാതകം

#കേരളചരിത്രം

വി ടിയുടെ ജാതകം.

നവകേരളശില്പികളിൾ ഒരാളാണ് വി ടി ഭട്ടതിരിപ്പാട്. നമ്പൂതിരിയെ മനുഷ്യനാക്കിയ സാമൂഹ്യപരിഷ്കർത്താവ്.
ഒരു തീയാടി പെൺകുട്ടിയുടെ അരികിൽ നിന്ന് യുവാവായിക്കഴിഞ്ഞു മാത്രം അക്ഷരം പഠിച്ച വി ടി യുടെ, കണ്ണീരും കിനാവും എന്ന ആത്മകഥയെ വെല്ലാൻ ഭാഷയിൽ അധികം കൃതികളില്ല.

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ജ്യോത്സ്യനായിരുന്നു എടപ്പാൾ ടി വി ശൂലപാണിവാര്യർ.
93 വയസ് വരെ ജീവിച്ച് 2008ൽ മരണമടഞ്ഞ വാര്യർ, 80 കൊല്ലം മുൻപ് എഴുതിയ വി ടിയുടെ ജാതകം വായിക്കുന്നത് രസകരമാണ്.

1978 ഏപ്രിൽ 18നു ശേഷമേ വി ടിയുടെ അന്ത്യം ഉണ്ടാവൂ എന്ന് അദ്ദേഹം പ്രവചിച്ചു. 1982 വരെ വി ടി ജീവിച്ചു.
എനിക്ക് കൊല്ലവർഷം 1071ലെ ജാതകം കണ്ടാൽ പേടിയാണ് എന്ന് വാര്യർ എഴുതുന്നു.
ഒന്നുകിൽ ആകാശം വരെ ഉയരും അല്ലെങ്കിൽ പാതാളം വരെ താഴും.

പറച്ചിൽ മാത്രമല്ല പ്രവർത്തിയും ഉള്ളയാളാണ്.
പണപ്പെട്ടിയുടെ ആവശ്യം വരില്ല.
അപകടകരമായ സാഹോദര്യം ആയിരിക്കും.
ആത്മാർഥതയുടെ പരാജയം ആയിരിക്കും ജീവിതം.
നാലു ചുവരുകളിൽ ഒതുങ്ങാത്ത സാമൂഹ്യജീവിതം ആയിരിക്കും.
തികഞ്ഞ ആസ്തികൻ, പക്ഷേ അവനവൻ്റെ ഉള്ളിൽ തന്നെ ഈശ്വരൻ കുടികൊള്ളുന്നു എന്ന് വിശ്വസിക്കുന്നവൻ.
ബ്രാഹ്മണ്യത്തിൻ്റെ കള്ളവേഷമില്ലാത്തവൻ.
വീണെടത്തു നിന്ന് ചാടുന്ന സ്വഭാവം. പ്രതിബന്ധങ്ങകളോട് മല്ലിട്ട് ജയിക്കുക.
അവസാനം വരെ ശുശ്രൂഷിക്കാൻ ഭാര്യ കൂടെയുണ്ടാവും എന്നുകൂടി വാര്യർ പ്രവചിക്കുന്നു .

വി ടിയുടെ പിൽക്കാല ജീവിതപ്പാത പിന്തുടരുന്നവർക്ക് വാര്യരുടെ ജാതകവുമായുള്ള പൊരുത്തം അത്ഭുതം ഉളവാക്കുന്ന ഒന്നാണ്.
– ജോയ് കള്ളിവയലിൽ.

ഡിജിറ്റൽ ഫോട്ടോ: gpura.org

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *