#ഓർമ്മ
#history
#literature
ജെഫ്രി ചോസർ .
ഇംഗ്ളീഷ് ഭാഷയുടെ പിതാവ് എന്നാണ് 1340നും 1400നുമിടയിൽ ജീവിച്ചിരുന്ന ചോസർ വിശേഷിപ്പിക്കപ്പെടുന്നത്.
ലണ്ടനിൽ ജനിച്ചു രാജകൊട്ടാരത്തിൽ ജോലി ചെയ്ത ചോസർ 1378ൽ ലണ്ടൻ തുറമുഖത്തിൻ്റെ ഭരണാധികാരിയായി.
ആധുനിക ഇംഗ്ലീഷിൽ നിന്ന് വ്യത്യസ്തമായി മിഡിൽ ഇംഗ്ലീഷിലാണ് ചോസർ എഴുതിയത്. ഫ്രഞ്ച് , ഇറ്റാലിയൻ, ലത്തീൻ തുടങ്ങിയ ഭാഷകളുടെ ആധിപത്യത്തിൽ നിന്ന് മോചിപ്പിച്ച് ഇംഗ്ലീഷ് സംസാരഭാഷ സാഹിത്യത്തിൽ ഉപയോഗിച്ചു പ്രചാരത്തിലാക്കി എന്നതാണ് ചോസറുടെ മഹിമ.
1387നും 1400നുമിടയിൽ എഴുതിയ The Canterberry Tales എന്ന 24 കഥകളാണ് ചോസർക്ക് നിതാന്ത യശസ്സ് നേടിക്കൊടുത്തത് .
– ജോയ് കള്ളിവയലിൽ.
https://www.theguardian.com/books/2023/oct/25/chaucer-digital-works-available-online-british-library-canterbury-tales-manuscripts
Posted inUncategorized