സി പി ശ്രീധരൻ

#ഓർമ്മ

സി പി ശ്രീധരൻ.

സി പി ശ്രീധരൻ്റെ (1931-1996)
ഓർമ്മദിനമാണ്
ഒക്ടോബർ 24.

ഒന്നാന്തരം പ്രഭാഷകനും , സംഘാടകനും , എഴുത്തുകാരനു മായിരുന്നു ഈ പത്രപ്രവർത്തക പ്രതിഭ. വിദ്യാർഥിയാ യിരിക്കുമ്പോൾ തന്നെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തയാളാണ് പയ്യന്നൂർക്കാരനായ ശ്രീധരൻ. നവലോകം, ജനശക്തി എന്നീ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തശേഷം 1953 മുതൽ 1968 വരെ മലയാള മനോരമയിൽ. പിന്നീട് കോൺഗ്രസിൻ്റെ മുഖപത്രമായ വീക്ഷണത്തിൻ്റെ പത്രാധിപർ. അവസാനം കേരള ടൈംസിൽ.
സാഹിത്യ പരിഷത്ത്, സാഹിത്യപ്രവർത്തക സഹകരണ സംഘം എന്നിവയിൽ ദീർഘകാലം ഭരണസമിതി അംഗവും പ്രസിഡൻ്റുമായി പ്രവർത്തിച്ചു.

അതുല്യമായ പ്രഭാഷണശൈലിയാണ് എൻ്റെ ഓർമ്മയിൽ. 1971ൽ കോളെജ് യൂണിയൻ ചെയർമാനായിരിക്കെ അദ്ദേഹത്തെ ക്ഷണിച്ചു. വേദിയിലിരിക്കെ അദ്ദേഹത്തിന് ഒരു കുസൃതി തോന്നി. മുൻപേ പ്രസംഗിച്ച ലോ കോളേജ് പ്രിൻസിപ്പൽ ഫിലിപ്പ് തയ്യിലിൻ്റെ വിഷയം ‘ഓർമ്മശക്തി കൂട്ടാൻ വേണ്ട കാര്യങ്ങൾ’. പുറകെ വന്ന സി പി പ്രസംഗവിഷയമാക്കിയത് ‘മറവി എന്ന അനുഗ്രഹം’. തയ്യിൽസാർ സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോയി എന്നു പറഞ്ഞാൽ മതിയല്ലോ.
മുഖപ്രസംഗം എഴുതിവെച്ചിട്ടാണ് സി പി മരണത്തെപ്പോലും അഭിമുഖീകരിച്ചത്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

    Leave a Reply

    Your email address will not be published. Required fields are marked *