#ഓർമ്മ
#sports
പെലെ.
പെലെയുടെ ജന്മദിനമാണ് ഒക്ടോബർ 23.
(1940 – 2022 ).
ഏത് കാലത്തെ ഫുട്ബോൾ ഇതിഹാസങ്ങളുടെ ലിസ്റ്റ് ആര് എടുത്താലും ആദ്യത്തെ 5 പേരിൽ ഒരാൾ പെലെയായിരിക്കും.
15 വയസ്സിൽ സാന്റോസ് ക്‌ളബിനുവേണ്ടി അരങ്ങേറ്റം കുറിച്ച ഈ ബ്രസീൽകാരൻ 16വയസ്സിൽ ദേശീയ ടീമിന്റെ ജേഴ്സിയണിഞ്ഞു.
1956 മുതൽ 1974വരെ 28വർഷം സാന്തോസിനു വേണ്ടി കളിച്ചു. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ച ശേഷം രണ്ടു കൊല്ലം ന്യൂയോർക്ക് കോസ്മോസ് ക്‌ളബിനു വേണ്ടിയും കളിച്ചു. ബ്രസീലിൻ്റെ കായിക മന്ത്രിയായും ഈ ഫുട്ബോൾ മാന്ത്രികൻ സേവനം ചെയ്തിട്ടുണ്ട്.
1957 മുതൽ 1971വരെ ദേശീയ ടീമംഗം എന്ന നിലയിൽ 1958,1962, 1970 ലോക കപ്പുകൾ ബ്രസിലിന് നേടിക്കൊടുത്തു. അങ്ങനെ യൂൾ റിമേ കപ്പ് എന്നേക്കുമായി സ്വന്തമാക്കിയ രാജ്യമായി ബ്രസീൽ. (ഇപ്പോഴത്തെ ഫിഫ കപ്പ് ആർക്കും സ്വന്തമാക്കാനാവില്ല).
ഗോളടി യന്ത്രമായിരുന്ന പെലെയുടെ പല റെക്കോർഡുകളും അരനൂറ്റാണ്ടിനു ശേഷവും തകർക്കപ്പെടാതെ നിലനിൽക്കുന്നു. കളിക്കുന്ന കാലത്ത് ഫുട്ബോളിൽ മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും വിലപിടിപ്പുള്ള കായികതാരമായിരുന്നു പെലെ എന്ന ഫുട്ബോൾ മാന്ത്രികൻ.
1999ൽ “നൂറ്റാണ്ടിലെ ഏറ്റവും വലിയ ഫുട്ബോൾ കളിക്കാരൻ ” ആയി തെരഞ്ഞെടുക്കപ്പെട്ടത് ഈ ഫുട്ബോൾ ഇതിഹാസമാണ്.
മെസിയും, റൊണാൾഡോയും, മറഡോണയും, ഡെ സ്റ്റെഫാനോ യുമൊക്കെ ഇതഹാസങ്ങൾ ആണെങ്കിലും മൂന്നു തവണ ലോക കപ്പ് കയ്യിലുയർത്തിയ പെലെയുടെ റെക്കോർഡ് അവർക്കാർക്കും തകർക്കാൻ കഴിഞ്ഞില്ല.
– ജോയ് കള്ളിവയലിൽ.




