#ഓർമ്മ
#ചരിത്രം
കൽക്കത്ത മെട്രോ.
ഇന്ത്യയുടെ നഗര ഗതാഗത ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് 1984 ഒക്ടോബർ 24.
ഇന്ത്യയിലെ ആദ്യത്തെ മെട്രോ ട്രെയിൻ കൽക്കത്ത നഗരത്തിൽ ഓടിത്തുടങ്ങി.
1979ൽ കൽക്കത്ത ആയമായി നഗരത്തിൽ എത്തുമ്പോൾ റോഡുകൾ പലതും മെട്രോയ്ക്കായി വെട്ടിപ്പൊളിച്ചിട്ടിരിക്കുകയായിരുന്നു. പ്രാകൃതമായ കട്ട് ആൻഡ് കവർ രീതിയായിരുന്നു ഉപയോഗിച്ചത്.
വർഷങ്ങൾക്ക് ശേഷം മെട്രോ വന്നപ്പോൾ റെയിൽവെ കോച്ചുകളിൽ നിന്ന് വലിയ വ്യത്യാസമൊന്നും തോന്നിയില്ല.
പിന്നീടങ്ങോട്ട് മെട്രോ വിപ്ലവം തന്നെ യാണ് വന്നത്. ദില്ലി, മദ്രാസ്, ബാംഗളൂർ , കൊച്ചി, ഹൈദരബാദ് തുടങ്ങി മിക്ക മഹാ നഗരങ്ങളിലും മെട്രോ വന്നു. സബർബൻ ട്രെയിനുകളുടെ ശൃംഖല ഉള്ളത് കൊണ്ട് ബോംബെയിൽ വൈകിയാണ് മെട്രോ തുടങ്ങിയത്. പക്ഷെ 12 ലൈനുകൾ ഒന്നിച്ച് തുടങ്ങി മഹാനഗരത്തിൻ്റെ മുഖശ്ചായ തന്നെ മാറ്റി.
ഇന്ത്യയിലാദ്യമായി അണ്ടർ വാട്ടർ മെട്രോ വന്നതും കല്കത്തയിലാണ്. ഹൂഗ്ലി നദിയുടെ അടിയിലൂടെ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പണി പൂർത്തിയാക്കിയ മെട്ടോ ലൈൻ ഒരു അത്ഭൂതം തന്നെയാണ് . ബോംബെയിലും മെയ്ത്തി നദിയുടെ അടിയിലൂടെ മെട്രോ തുരങ്കത്തിൻ്റെ പണി പൂർത്തിയായി വരുന്നു.
ഇന്ത്യയിൽ ആദ്യമായി മുകളിലൂടെ ഇലക്ട്രിക് ലൈൻ ഇല്ലാതെ മൂന്നാം റെയിൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയത് കൊച്ചി മെട്രോയാണ് എന്ന് നമുക്കും അഭിമാനിക്കാം.
ഏല്ലാ നഗരങ്ങളിലും പുതിയ പുതിയ മെട്രോ ലൈനുകൾ പണി നടക്കുന്നു. മെട്രോ കോച്ചുകൾ ഇൻഡ്യയിൽ തന്നെ നിർമ്മിക്കാവുന്ന വൻകിട ഫാക്ടറികളും വന്നു കഴിഞ്ഞു.
– ജോയ് കള്ളിവയലിൽ.






