#ചരിത്രം
പാർസികളും വിദ്യാഭ്യാസവും.
ഇന്ത്യയിൽ ഏറ്റവും ബഹുമാനിക്കപ്പെടുന്ന സമുദായമാണ് എണ്ണത്തിൽ തീരെ കുറവായ പാർസികൾ.
നൂറ്റാണ്ടുകൾക്ക് ശേഷം പേർഷ്യയിൽ ( ഇന്നത്തെ ഇറാൻ) നിന്ന് ഗുജറാത്ത് തീരത്തെത്തിയ സൗരാഷ്‌ട്രിയൻ മത വിശ്വാസികൾ ഇന്ത്യയെ അവരുടെ നാടായി തെരഞ്ഞെടുത്തു. ഗുജറാത്തിയായി അവരുടെ മാതൃഭാഷ.
പാർസികളുടെ ഉന്നമനത്തിനു പ്രധാന കാരണം വിദ്യാഭ്യാസത്തിന് നൽകിയ പ്രാധാന്യമാണ്.
1873 ലെ ബോംബെയിലെ ഒരു ക്ലാസ് മുറിയുടെ ഫോട്ടോ കാണുക.
ക്ലാസ് മുറിയുടെ ഒരു
വശത്തുള്ള ഗ്ലോബ് ലോക രാജ്യങ്ങളെപ്പറ്റി അന്നുതന്നെ കുട്ടികളെ പഠിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്നതിൻ്റെ തെളിവാണ്.
ബോംബേയിലെ എൽഫിൻസ്റ്റൻ ഹൈസ്കൂളിൽ പേർഷ്യൻ ഭാഷ പഠിക്കുന്ന കുട്ടികളുടെ വേഷം ശ്രദ്ധേയമാണ്. പരമ്പരാഗതമായ നീളൻ കോട്ട്, കോക്ക എന്ന് വിളിക്കുന്ന ഉയരമുള്ള തലപ്പാവ് തുടങ്ങിയവ കാലക്രമത്തിൽ അപ്രത്യക്ഷമായി.
– ജോയ് കള്ളിവയലിൽ.
Pic Source:
British Library.
Posted inUncategorized