#കേരളചരിത്രം
തലശ്ശേരി മുനിസിപ്പാലിറ്റി.
126 വര്ഷം മുൻപത്തെ (1898) ഒരു സര്ക്കാര് വിജ്ഞാപനമാണ് ചിത്രത്തിൽ.
തലശ്ശേരി മുനിസിപ്പാലിറ്റി തീരുമാനങ്ങൾ മലബാർ ജില്ലാ ഗസറ്റിൽ പരസ്യപ്പെടുത്തിയത്.
അഴിമതിരഹിതവും സുതാര്യവുമായ ഒരു ഭരണത്തിൽ തീരുമാനങ്ങൾ ജനങ്ങൾ അറിയുന്നത് ഭയപ്പെട്ടിരുന്ന ഭരണാധികാരികളല്ല അക്കാലത്ത് ഉണ്ടായിരുന്നത് എന്ന് വ്യക്തം.
നിസാരമെന്നു തോന്നാവുന്ന പരാതികളിൽ പോലും അപ്പപ്പോൾ തീരുമാനമെടുത്ത് അറിയിക്കുമായിരുന്നു.
1683ലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തലശ്ശേരിയിൽ ഒരു ഗോഡൗൺ സ്ഥാപിച്ചത്. ക്രമേണ മലബാറിലെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായി തലശ്ശേരി വളർന്നു. 1708ൽ തലശ്ശേരി കോട്ടയുടെ നിർമ്മാണം പൂർത്തിയായി.
1802 ആയപ്പോഴേക്കും മലബാറിലെ ആദ്യത്തെ ജില്ലാ കോടതി സ്ഥാപിക്കാൻ മാത്രം തലശ്ശേരിയുടെ പ്രാധാന്യം വർദ്ധിച്ചു കഴിഞ്ഞിരുന്നു.
1866 നവംബർ 1ന് തലശ്ശേരി മുനിസിപ്പാലിറ്റിയായി. മുനിസിപ്പൽ കമ്മീഷൻ എന്നായിരുന്നു പേര്.
മദ്രാസ് പ്രസിഡൻസിയിൽപ്പെട്ട മലബാർ ജില്ലയിലെ രണ്ടാമത്തെ മുനിസിപ്പാലിറ്റി.
മലബാർ കലക്ടർ ജി എം ബല്ലാർഡ് തന്നെയായിരുന്നു
ആദ്യത്തെ പ്രസിഡൻ്റ്.
1885ൽ തലശ്ശേരി മുനിസിപ്പാലിറ്റിയുടെ പ്രഥമ ചെയർമാനായി ബ്രിട്ടീഷ് ബാരിസ്റ്റർ എ എഫ് ലമാർഡ് അധികാരമേറ്റു.
ഗസറ്റിൽ വിജ്ഞാപനം വന്ന 1898 സെപ്റ്റംബർ മാസത്തിൽ ചെയർമാൻ എം ജെ മർഫിയാണ്. ബ്രിട്ടീഷുകാർ മാത്രമല്ല നാട്ടുകാരും അംഗങ്ങളാണ്. കൗതുകകരമായ ഒരു കാര്യം സായിപ്പന്മാരെ എസ്ക്വയർ എന്ന് അഭിസംബോധന ചെയ്യുമ്പോൾ നാട്ടുകാർ അവർകൾ ആണ്. മുസ്‌ലിം അംഗത്തെ സാഹിബ് എന്നാണ് രേഖപ്പെടുത്തിരിക്കുന്നത്.
– ജോയ് കള്ളിവയലിൽ.
Anda sedang mencari situs slot gacor gampang menang dengan modal kecil dan juga bonus besar? Anda sudah datang ke situs yang tepat! IRENG777 adalah jawaban nya, Karena kami merupakan situs slot gacor maxwin hari ini yang lagi viral terpercaya mudah menang jackpot terbesar dengan modal kecil. Link slot88 online bekerja sama dengan berbagai provider slot online terbaik berlisensi resmi yang mempunyai tingkat kemenangan sangat tinggi seperti Pragmatic Play, PG Soft, Slot777, Joker123, Habanero dan masih banyak lain nya LINK DAFTAR