#ഓർമ്മ
#literature
ഡോറിസ് ലെസ്സിങ്.
ബ്രിട്ടീഷ് നോവലിസ്റ്റ് ഡോറിസ് ലെസ്സിങ്ങിൻ്റെ
(1919-2013) ജന്മവാർഷികദിനമാണ്
ഒക്ടോബർ 22.
2007ലെ നോബൽസമ്മാന ജേതാവായ ലെസ്സിങ്ങിനെ 1945നു ശേഷമുള്ള ഏറ്റവും മികച്ച 50 ബ്രിട്ടീഷ് എഴുത്തുകാരിൽ ഒരാൾ എന്നാണ് ടൈംസ് പത്രം വിശേഷിപ്പിച്ചത്.
ഇറാനിൽ ജനിച്ച ലെസ്സിംഗ്, 1925 മുതൽ മാതാപിതാക്കൾക്കൊപ്പം റോഡെഷ്യയിൽ ( ഇന്നത്തെ സിംബാബ്‌വെ) ആണ് വളർന്നത്. 1940ൽ ഇംഗ്ലണ്ടിലേക്ക് കുടിയേറി.
1962ൽ പ്രസിദ്ധീകരിച്ച The Golden Notebook എന്ന നോവൽ ലെസിങ്ങിനെ ലോകംമുഴുവൻ അറിയപ്പെടുന്ന എഴുത്തുകാരിയാക്കി മാറ്റി. തുടർന്ന് 50 കൃതികൾ. സ്ത്രീകളുടെ ഉള്ളു തുറന്നുകാട്ടിയ ആദ്യ നോവൽ അവരുടെ ആന്തരികജീവിതം മറയില്ലാതെ അവതരിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിലെ സ്ത്രീയുടെ പ്രതിനിധി എന്നാണ് ലെസിംഗ് വിളിക്കപ്പെടുന്നത്.
– ജോയ് കള്ളിവയലിൽ.






