#ഓർമ്മ
#കേരളചരിത്രം
രാംദാസ് വൈദ്യർ
രാംദാസ് വൈദ്യരുടെ ഓർമ്മ ദിവസമാണ് ഒക്ടോബർ 22.
കോഴിക്കോട്ടുകാരുടെ ഗൃഹാതുരത നിറഞ്ഞ ഓർമ്മയാണ് വൈദ്യരും അദ്ദേഹത്തിൻ്റെ നീലഗിരി ലോഡ്ജും.
കോഴിക്കോട് ‘ആര്യവൈദ്യവിലാസിനി’ വൈദ്യശാലയുടെ സ്ഥാപകനായിരുന്ന കലൂർ നീലകണ്ഠൻവൈദ്യരുടെ പുത്രൻ കണ്ണൂർ ആയുർവേദ കോളേജിൽ നിന്നാണ് ഒന്നാമനായി സ്വർണ്ണ മെഡൽ നേടിയാണ് ബിരുദമെടുത്തത്. പാവപ്പെട്ട രോഗികളെ സൗജന്യമായി ചികിത്സിച്ചു പോന്ന വൈദ്യർ പക്ഷേ, ആയുർവേദ വൈദ്യൻ എന്നതിനേക്കാൾ ആക്ഷേപഹാസ്യത്തിൻ്റെ വൈദ്യനായിരുന്നു.
1970കളിലെ കോഴിക്കോട്ടെ എൻജിനീയറിംഗ് വിദ്യാഭ്യാസകാലത്തെ രസകരമായ ഓർമ്മയാണ്
കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ആനി ഹാൾ റോഡിലെ നീലഗിരി ഹോട്ടലും അതിൻ്റെ ഉടമ രാംദാസ് വൈദ്യരും. സാഹിത്യകാരന്മാരുടെ താവളമായിരുന്നു വൈദ്യരുടെ നീലഗിരി ലോഡ്ജ്. ബഷീറും. തകഴിയും, മലയാറ്റൂരും, ഓ.വി വിജയനും, വി കെ എന്നും, എംടിയും, പൊറ്റക്കാടും, കാക്കനാടനും, പുനത്തിലും, അടൂർ ഗോപാലകൃഷ്ണനും, തിക്കോടിയനും, സുരാസുവും, തുടങ്ങി അവിടെ തങ്ങാത്ത എഴുത്തുകാർ കുറവാണ്.
“നീലഗിരിയുടെ സഖികളെ… ” എന്ന ഗാനം വയലാർ എഴുതിയത് നീലഗിരി ലോഡ്ജിൽ വെച്ചാണ്.
80 വർഷങ്ങൾ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ലോഡ്ജ്
2018 സെപ്റ്റംബറിൽ പൊളിച്ചുനീക്കപ്പെട്ടു.
വളപ്പിലുള്ളിലെ ചെറിയ ക്ഷേത്രം വൈദ്യർക്ക് പ്രചോദനമായി . ‘നീലഗിരി ലോഡ്ജ് – ടെംബിൾ അറ്റാച്ച്ഡ് എന്നാണ് അദ്ദേഹം പരസ്യം ചെയ്തത്.
ദമ്പതികൾക്കൊരു ഹണിമൂൺ സങ്കേതം’
എന്നുമുണ്ടായി പരസ്യം.
ബാർ അറ്റാച്ച്ഡ് ഹോട്ടലുകൾ പോലെ ടെംപിൾ അറ്റാച്ച്ഡ് ലോഡ്ജ്.
ഇംഗ്ലീഷിൽ പരസ്യം Neelagiri Hotel – Delicious Food and Miserable Stay എന്നാണ്. രുചികരമായ ഭക്ഷണവും ദുരിതപൂര്‍ണ്ണമായ താമസവും.
പരസ്യം മതിലിൽ ഒട്ടിക്കരുത് , പറ്റിക്കരുത് എന്നായിരുന്നു മറ്റുള്ള പരസ്യക്കാരോടുള്ള വൈദ്യരുടെ അഭ്യർത്ഥന.
കേരളത്തിൽ ആദ്യമായി സ്ഥാപിച്ച തെങ്ങുകയറ്റ കോളേജ് തെങ്ങ് കയറിക്കൊണ്ട് ഉദ്ഘാടനം ചെയ്തത് അന്നത്തെ ജില്ലാ കളക്ടർ യൂ കെ എസ് ചൌഹാൻ ആയിരുന്നു.
കോളേജ് പ്രിൻസിപ്പൽ വൈദ്യരുടെ വീട്ടിൽ തേങ്ങയിട്ടിരുന്ന പ്രദീപ്.
” പ്രൊ. പ്രദീപ്, പ്രിൻസിപ്പൽ, തെങ്ങ് കയറ്റ കോളേജ് ” എന്ന നെയിംബോർഡും വെച്ചു . അലക്കുകാരുടെ മർദ്ദനവും രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളും ക്ഷമയോടെ സഹിച്ചതിന് മുതലക്കുളം മൈതാനത്തെ അലക്കുകല്ലുകളെ പൊന്നാടയണിയിച്ച് ആദരിച്ചയാളാണ് വൈദ്യർ.
ബാംഗ്ലൂരിൽ ലോകസൌന്ദര്യ മത്സരം നടക്കുന്നു. രാംദാസ് വൈദ്യർ കോഴിക്കോട് വിരൂപമത്സരം നടത്തി വിരൂപറാണിയെയും വിരൂപരാജനെയും തിരഞ്ഞെടുത്താണ് പരിഹസിച്ചത്.
ഏല്ലാ വർഷവും മികച്ച പരദൂഷണക്കാരനേയും പരദൂഷണക്കാരിയേയും തെരഞ്ഞെടുത്ത് “നാരദർ ” അവാർഡ് നൽകി ആദരിക്കുകയും ചെയ്തിരുന്നു.
1998 ഒക്ടോബർ 22-ന് രാംദാസ് വൈദ്യർ അന്തരിച്ചു.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുമ്പോൾ സമൂഹം രാംദാസ് വൈദ്യരുടെ അഭാവം തിരിച്ചറിയുന്നു.
– ജോയ് കള്ളിവയലിൽ.
https://www.thefourthnews.in/people/ramdas-vaidyar-satirist-and-ayurveda-physician-kozhikkode-25th-death-anniversary
Posted inUncategorized